26 April Friday

പ്രതിരോധ ഉപകരണ നിർമ്മാണത്തിന് കെൽട്രോൺ --എൻപിഒഎൽ ധാരണയായി

വെബ് ഡെസ്‌ക്‌Updated: Saturday Aug 7, 2021

കെൽട്രോണും എൻപിഒ എല്ലും തമ്മിലുള്ള ധാരണപത്രംവ്യവസായ മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിൽ കൈമാറുന്നു


കൊച്ചി> നാവിക പ്രതിരോധ മേഖലയിൽ ഉപയോഗിക്കുന്ന തന്ത്ര പ്രധാന ഉപകരണങ്ങൾ നിർമ്മിച്ച് കൈമാറാൻ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെൽട്രോണും കേന്ദ്ര പ്രതിരോധ ഗവേഷണ സ്ഥാപനമായ എൻപിഒ എല്ലും തമ്മിൽ ധാരണ. വ്യവസായ മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിൽ ധാരണാപത്രം കൊച്ചിയിൽ ഒപ്പുവച്ചു.

അന്തർവാഹിനികൾക്കായി പ്രത്യേകം തയ്യാറാക്കിയ ഉഷസ് സോണാർ സിമുലേറ്റർ, കപ്പലുകളും അന്തർവാഹിനികളും തമ്മിലുള്ള സമുദ്രാന്തര വാർത്താ വിനിമയ സംവിധാനമായ യുവാക്സ് ട്രൈറ്റൺ, അന്തർവാഹിനികൾക്കായി അഡ്വാൻസ്‌ഡ് ഇൻഡി ജീനസ് ഡിസ്ട്രസ് സോണാർ സിസ്റ്റം എന്നിവക്കായുള്ള ധാരണാപത്രമാണ് ഒപ്പുവച്ചത്. ഇലക്ട്രോണിക്സ് മേഖലയിൽ സർക്കാർ ആവിഷ്കരിക്കുന്ന ഇലക്ട്രോണിക്സ് പാർക്ക് ഉൾപ്പെടെയുള്ള പുതിയ പദ്ധതികൾ, എൻ.പി.ഒ. എല്ലുമായി കൂടുതൽ സഹകരിക്കാൻ ഉതകുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. കെൽട്രോൺ സി എം ഡി എൻ. നാരായണ മൂർത്തിയും എൻ.പി.ഒ. എൽ ഡയറക്ടർ എസ്.വിജയൻ പിള്ളയും ധാരണാപത്രം കൈമാറി.

എൻപിഒ എല്ലിനു വേണ്ടി അരൂരിലെ കെൽട്രോൺ കൺട്രോൾസിൽ നാലിനം ഉപകരണങ്ങൾ നിലവിൽ നിർമ്മിക്കുന്നുണ്ട്. 70 കോടി രൂപയുടെ ഓർഡറാണ് കെസിഎക്ക് ലഭിച്ചിട്ടുള്ളത്. 45 കോടി രൂപയുടെ പുതിയ ഓർഡറും ഈ വർഷം കെൽട്രോണിന് ലഭിക്കും.

കുറിപ്പുറത്തെ കെൽട്രോൺ ടൂൾ റൂമിന് 20 കോടി രൂപയുടെ ഓർഡർ എൻ.പി. ഒ.എൽ നൽകിയിട്ടുണ്ട്. 18 കോടി രൂപയുടെ ഓർഡർ ഈ വർഷം ലഭിക്കും.

കരകുളം കെൽട്രോണിന് എൽപിഒ എല്ലിൽ നിന്ന് രണ്ട് ഉപകരണ നിർമ്മാണ ഓർഡറുകൾ ഇപ്പോൾ ലഭിച്ചിട്ടുണ്ട്. ഡിസ്ട്രസ് സോണാർ സിസ്റ്റം, അണ്ടർവാട്ടർ ടെലഫോൺ എന്നിവയാണവ.

എൻപിഒ എല്ലിലെ അക്വ സ്റ്റിക് ടാങ്ക്, മെറ്റീരിയൽ ആന്റ് ട്രാൻസ്ഡ്യൂസേഴ്സ് സിമുലേറ്റഡ് ടെസ്റ്റ് സെന്റർ എന്നിവ മന്ത്രി സന്ദർശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top