27 April Saturday

സ്വര്‍ണവില സർവകാല റെക്കോഡിൽ; പവന് 35,120

വെബ് ഡെസ്‌ക്‌Updated: Thursday Jun 18, 2020


കൊച്ചി
സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോഡിൽ. ബുധനാഴ്ച ​ഗ്രാമിന് 15 രൂപ വർധിച്ച് 4,390 രൂപയും പവന് 120 രൂപ  വർധിച്ച് 35,120 രൂപയുമായി.  തുടർച്ചയായി നാലുദിവസം 35,000 രൂപയിൽ മാറ്റമില്ലാതെ തുടര്‍ന്നതിനുശേഷമാണ് വില വീണ്ടും റെക്കോഡ് ഉയരത്തിലേക്ക് തിരികെ എത്തിയത്. വില കൂടിയതിനാലും വിവാഹ വിപണിയിൽ ആവശ്യക്കാർ കുറഞ്ഞതിനാലും കാര്യമായ വിൽപ്പന നടക്കുന്നില്ലെന്ന് സ്വർണവ്യാപാരികൾ പറയുന്നു. കോവിഡ് ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടതിനുശേഷം ഇതുവരെ പവന്  4,480 രൂപയാണ് വർധിച്ചത്. ലോക്ക്ഡൗൺ ആരംഭിക്കുമ്പോൾ  30,640 രൂപയായിരുന്നു. ആ​ഗോള വിപണിയിൽ സ്വർണവില ഉയർന്നുനിൽക്കുന്നതാണ് സംസ്ഥാനത്തും വില വർധിക്കുന്നതിന് കാരണമായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top