26 April Friday

സ്വര്‍ണത്തിന്‌ റെക്കോര്‍ഡ് വില; ഗ്രാമിന് 3,050

വെബ് ഡെസ്‌ക്‌Updated: Saturday Jan 26, 2019

കൊച്ചി>  ഇന്ത്യൻ വിപണിയിൽ സ്വര്‍ണവില കുതിക്കുന്നു. ചരിത്രത്തിലാദ്യമായി സ്വര്‍ണവില ഗ്രാമിന് 3050 രൂപയായി. ഇതുവരെയുണ്ടായിരുന്ന ഉയർന്ന വില ഗ്രാമിന് 3030 രൂപയായിരുന്നു. പവന് 24,400 രൂപയാണ്‌ ഇന്നത്തെ വില . രാജ്യാന്തര വിപണിയിലെ വിലയേക്കാൾ ആഭ്യന്തര വിപണിയിലെ ഡിമാൻഡാണ്‌ സ്വർണവില കൂടാൻ കാരണം.

ഡിസംബര്‍ ആദ്യം 22,520 രൂപയായിരുന്നു സ്വര്‍ണവില. ഒന്നരമാസം കൊണ്ട് ഉണ്ടായത് 1,600 രൂപയുടെ വര്‍ധനവാണ്‌ ഉണ്ടായത്‌. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന്‌ 1305 ഡോളറും ഗ്രാമിന് 42 ഡോളറുമാണ്‌ സ്വർണത്തിന്റെ ഇന്നത്തെ വില.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top