26 April Friday

ക്രെഡായ് പ്രോപ്പർട്ടി പ്ലസ് എക‌്സ‌്പോ ഇന്ന് സമാപിക്കും

വെബ് ഡെസ്‌ക്‌Updated: Monday Dec 17, 2018

കൊച്ചി> ക്രെഡായ് കേരള കലൂർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചുവന്ന ക്രെഡായ് പ്രോപ്പർട്ടി പ്ലസ് എക‌്സ‌്പോ സമാപിച്ചു. രാജ്യത്തെ 24 പ്രമുഖ ബിൽഡർമാരും 12 ഹോം ആക‌്സസറി ബ്രാൻഡുകളും എക‌്സ‌്പോയിലുണ്ടായിരുന്നു. രാജ്യത്തെ മികച്ച ഹോം ബ്രാൻഡുകളും പ്രദർശനത്തിലുണ്ടായിരുന്നു. ക്രെഡായ് പ്രോപ്പർട്ടി എക്‌സ്‌പോ പ്ലസ് എന്ന പേരിൽ കൂടുതൽ ഭവന ബ്രാൻഡുകളും ഏറ്റവും മികച്ച പദ്ധതികളും  അവതരിപ്പിച്ചിരുന്നു.

ഗൃഹോപകരണങ്ങൾ, പെയിന്റ്, സാനിറ്ററി ഫിറ്റിങ്സ്, ടൈൽസ്, കിച്ചൻ ക്യാബിനറ്റുകൾ, ക്രോം ഫിറ്റിങ്സ് തുടങ്ങി വീട്ടിലേക്ക് ആവശ്യമുള്ളവയെല്ലാം ഒരു കുടക്കീഴിൽ ലഭ്യമായി. പ്രമുഖ ബാങ്കുകളുടെയും ധനസ്ഥാപനങ്ങളുടെയും സാന്നിധ്യവും സേവനവും പ്രദർശനമേളയിൽ ശ്രദ്ധേയമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top