27 April Saturday

നജിം അർഷാദ് ആലപിച്ച 'മധുമൊഴി' മ്യൂസിക് വീഡിയോ പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Monday May 15, 2017

കൊച്ചി > നജിം അർഷാദ് ആലപിച്ച 'മധുമൊഴി' എന്ന മ്യൂസിക് വീഡിയോ റിലീസ് ചെയ്തു. ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് അപ്പു ജോണും ഗാനരചന നിർവഹിച്ചിരിക്കുന്നത് ജോ പോളുമാണ്.

തികച്ചും വ്യത്യസ്ത സംസ്‌കാരങ്ങളിൽ നിന്നുള്ളവരുടെ പ്രണയമാണ് 'മധുമൊഴി' മ്യൂസിക് വീഡിയോയുടെ പ്രമേയം. കേരള തീരദേശ നിവാസിയായ യുവാവും, ടിബറ്റൻ സ്വദേശിനിയായ യുവതിയും തമ്മിലുള്ള പ്രണയമാണ് ഇതിനാധാരം. പ്രണവ് ദേവും ടിബറ്റൻ കലാകാരി ടെൻസിൻ നൈയിമയുമാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്.

ബൈലകുപ്പെ, ധരമശാല, ഡൽഹൌസി, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരിച്ചിരിച്ചിട്ടുള്ള ഈ മ്യൂസിക് വീഡിയോയുടെ ദൃശ്യാവിഷ്കാരവും സംവിധാനവും ചെയ്തിരിക്കുന്നത് അരുൺ ബോസാണ്. ഛായാഗ്രഹണം നിമിഷ് രവിയും ചിത്രസംയോജനം നിഖിൽ വേണുവും നിർവഹിച്ചിരിക്കുന്നു. ടോൺസ് & ബീറ്റ്‌സിന്റെ കൂടെ ടഅങകടഅ പ്രൊഡക്ഷൻസ്, ഡടഅയുടെ ബാനറിൽ ടോണി സ്റ്റീഫൻ, ജെറിൻ പാലത്തിങ്കൽ, ലിന്റോ ദേവസ്സി എന്നിവർ ചേർന്നാണ് ഈ മ്യൂസിക് വീഡിയോ നിർമിച്ചിരിക്കുന്നത്. ങമ്യൂസിക്247 നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top