27 April Saturday

ഗായകനായി അപ്പാനി ശരത് "കിർക്കൻ "ഗാനം വൈറലായി

വെബ് ഡെസ്‌ക്‌Updated: Saturday Oct 8, 2022



കൊച്ചി : അഭിനയത്തോടൊപ്പം പിന്നണി ഗായകനായും കഴിവ്  തെളിയിച്ചു കൊണ്ട് അപ്പാനി ശരത്തിൻ്റെ പുതിയ ചിത്രം " കിർക്കൻ "ലെ ഗാനം റിലീസ് ചെയ്തു. കഴിഞ്ഞ ദിവസം ലുലുവിൽ നടന്ന ചിത്രത്തിൻ്റെ പ്രമോഷൻ വേദിയിൽ കിർക്കനു വേണ്ടി ശരത് തന്നെ പിന്നണി പാടിയ പാട്ടിനൊപ്പം നൃത്തച്ചുവടുകളുമായ് എത്തിയത്  ശ്രദ്ധേയമായ്.മിന്നൽ മുരളിയിലൂടെ മലയാളത്തിൽ താരമായ ഗുരു സോമസുന്ദരമാണ് കിർക്കൻ്റെ ടൈറ്റിൽ സോംഗ് റീലീസ് ചെയ്തത്. ഗാനം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ് മാറിക്കഴിഞ്ഞു.

ജോബി ജോസ് സിനിമാസിനു വേണ്ടി ജോബി ജോസ്  നിർമ്മിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് മണികണ്ഠൻ അയ്യപ്പയാണ്. നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ച ജോഷാണ് സംവിധാനം.ഹരി സാഗർ, ആർ ജെ അജീഷ് സാരംഗി എന്നിവരാണ് വരികൾ എഴുതിയിരിക്കുന്നത്. ഗാന ചിത്രീകരണം ശ്യാം. എഡിറ്റർ അമൽ വ്യാസ്, ഡി ഐ കളർ കോബ്ളർ, മേക്കപ്പ് സുനിൽ നാട്ടക്കൽ, സോങ് സ്റ്റൈലിസ്റ്റ് കൃഷ്ണ വിശ്വം, ആർട്ട് ഉല്ലാസ് ഉണ്ണി

അപ്പാനി ശരത്തിനൊപ്പം മഖ്ബൂൽ സൽമാൻ,സലിംകുമാർ, കനി കുസൃതി, വിജയരാഘവൻ, ജോണി ആന്റണി, അനാർക്കലി മരക്കാർ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. നാടകരംഗത്ത് നിന്നുള്ള 27 പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു. ഒരു പോലീസ് സ്റ്റേഷനിൽ ഒരു ദിവസം നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ് ചിത്രം.  പാലക്കാടും പരിസരങ്ങളിലുമായി 28 ദിവസങ്ങൾ കൊണ്ട് ചിത്രീകരണം പൂർത്തിയാക്കി.ഡിസംബർ അവസാനത്തോടെ ചിത്രം തീയറ്ററുകളിൽ എത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top