27 April Saturday

സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ ഹെല്‍മെറ്റ് വെച്ച് ജീവനക്കാര്‍; ചിത്രം വൈറലാകുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jul 17, 2017

പാട്‌ന > റോഡില്‍ വാഹനങ്ങളുമായി ഇറങ്ങുമ്പോള്‍ മാത്രമല്ല സര്‍ക്കാര്‍ ഓഫീസിലായാല്‍ പോലും ഹെല്‍മെറ്റ് സുരക്ഷ നല്‍കും. ബീഹാറിലെ ഒരു സര്‍ക്കാര്‍ ഓഫീസില്‍ നിന്നുള്ള ചിത്രമാണ് ഇത്തരം ചര്‍ച്ചയ്ക്ക് കാരണമാകുന്നത്. കിഴക്കന്‍ ചമ്പാരണ്‍ ജില്ലയിലെ അരിരാജ് ബ്ലോക്ക് സര്‍ക്കിള്‍ ഓഫീസിലെ ജീവനക്കാരാണ് ജോലി സമയത്ത് ഹെല്‍മെറ്റ് ധരിച്ചിരിക്കുന്നത്.

ഓഫീസിന്റെ മേല്‍ക്കൂരയില്‍ നിന്നും സിമന്റ് പാളികള്‍ തകര്‍ന്നു വീഴുന്നതിനിലാണ് ഇവര്‍ ഹെല്‍മെറ്റ് ധരിക്കുന്നത്. പാളികള്‍ വീഴുന്നതു മൂലം ഓഫീസിലെത്തുന്ന ജനങ്ങളും ബുദ്ധിമുട്ടിലാണ്. പാട്‌നയില്‍ നിന്നും 150 കിലോമീറ്ററോളം അകലെയാണ് ഈ ഓഫീസ്. വിഷയത്തില്‍ നിരവധി തവണ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ലെന്ന് ജീവനക്കാര്‍ പറയുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top