26 April Friday

ചന്ദ്രചൂഢ ശിവശങ്കര: ശ്രദ്ധേയമായി നൃത്തചുവടുകൾ

വെബ് ഡെസ്‌ക്‌Updated: Thursday Apr 23, 2020

സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി രണ്ടു പെൺകുട്ടികളുടെ ഭരതനാട്യ വീഡിയോ. അനൂപ് ശങ്കറിന്റെ 'ചന്ദ്രചൂഢ ശിവശങ്കര' എന്ന ഗാനത്തിനാണ്  പി ലക്ഷ്മിപ്രിയ, വി ആർ ചിന്മയ  എന്നീ കലാകാരികൾ ചുവടുവെച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ മുചുകുന്ന് സ്വദേശികളാണ് ഇരുവരും. മുചുകുന്നിലെ എടമന ഇല്ലമാണ് ഇവരുടെ നൃത്തച്ചുവടുകൾക്ക് വേദിയായത്.

മുചുകുന്ന് മാവുന്നംകണ്ടി വീട്ടിൽ പ്രകാശന്റെയും വിനോദിനിയുടെയും മകളായ ലക്ഷ്മിപ്രിയ ഒപ്റ്റോമെട്രിസ്റ്റ് ആണ്. 23 വർഷത്തോളമായി നൃത്തരംഗത്തുണ്ട്. മുചുകുന്നിലുള്ള 'ലയം സ്‌കൂൾ ഓഫ് ഡാൻസി'ന്റെ അമരക്കാരി കൂടിയാണ് ലക്ഷ്മിപ്രിയ.

മുചുകുന്ന് പഴയതെരുവത്ത് രാധാകൃഷ്ണന്റെയും വനജയുടെയും മകളാണ് ചിന്മയ. ചിന്മയ നൃത്തം അഭ്യസിച്ചത് ലക്ഷ്മിപ്രിയയുടെ ശിക്ഷണത്തിലാണ്.  പ്ലസ് വൺ വിദ്യാർഥിനിയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top