08 May Wednesday

വിദേശവനിതയുടെ കൊലപാതകം: പൊലീസ് നടപടികളുടെ നാള്‍വഴികള്‍

വെബ് ഡെസ്‌ക്‌Updated: Thursday May 3, 2018

സുഭാഷ് നാരായണന്‍

സുഭാഷ് നാരായണന്‍

തിരുവനന്തപുരം > കോവളത്ത് വിദേശവനിത കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് സ്വീകരിച്ച നടപടികളെയും കേസിന്റെ നാള്‍വഴികളെയും കുറിച്ച് സുഭാഷ് നാരായണന്‍ എഴുതിയ കുറിപ്പ് വായിക്കാം.

ലാത്വിയൻ സ്വദേശിനി യുവതി കൊല്ലപ്പെട്ട കേസ്‌ നാൾവഴികൾ

1.മാർച്ച് 14 ന്‌ പോത്തൻകോട്‌ ആയുവേദ ആശുപത്രിയിൽ നിന്ന് യുവതിയെ കാണാതാവുന്നു

2.രാവിലെ 8 മണിമുതൽ ബന്ധുക്കൾ കോവളവും പരിസരവും അവരെ അന്വേഷിച്ച് അലയുന്നു. അന്ന് വൈകിട്ട്‌ 4 മണിക്ക്‌ മാത്രം പോലീസ്‌ സ്റ്റേഷനിൽ ബന്ധുക്കൾ കേസുമായി എത്തുന്നു.(വിലപ്പെട്ട ഒരു പകൽ നഷ്‌ടപ്പെടുത്തി).

3.വൈകിട്ട്‌ യുവതി മിസിംഗ്‌ ആയ പരിധിയിൽപ്പെടുന്ന പോത്തൻകോട്‌ പോലീസ്‌ സ്റ്റേഷനിൽ കേസ്‌ ചാർജ്ജ്‌ ചെയ്യുന്നു.കേസ് രജിസ്റ്റര്‍ ചെയ്ത് ഉടനെ ആവശ്യമായ വയര്‍ലെസ് സന്ദേശവും ക്രൈം കാര്‍ഡും അയക്കുകയും പരിശോധന ആരംഭിക്കുകയും ചെയ്യുന്നു.കോവളത്ത്‌ ഓട്ടോറിക്ഷയിൽ വന്ന് ഇറങ്ങിയതായി സ്ഥിരീകരിക്കുന്നു .

4.തുടർന്ന് രാത്രി 2 മണിവരെ രണ്ട്‌ SI മാരുടെ നേതൃത്വത്തിൽ പോലീസ്‌ (SI അശ്വനികുമാർ, SI സാജൻ) രാത്രി മൂന്ന് മണി വരെ 20 ഓളം ഹോട്ടലുകളിലും, കടകളിലും നാട്ടുകാരോടും ഫോട്ടോ കാണിച്ചുകൊണ്ട്‌ അന്വേഷണം നടത്തുന്നു.

5.മാർച്ച്‌ 15 ( രണ്ടാം ദിവസം ) ഷാഡോ പോലീസ്‌ ഉൾപ്പെടെ വർക്കലയിലും അമൃതപുരിയിലുമെല്ലാം അന്വേഷിക്കുന്നു(മുൻപ്‌ താമസിച്ചിരുന്ന സ്ഥലം)മാധ്യമങ്ങളിൽ വാർത്ത കൊടുക്കുന്നു (എല്ലാ മാധ്യമങ്ങളും ഉൾപ്പേജിലെ ചെറിയ വാർത്തയിൽ ഒതുക്കി)

6.മാർച്ച്‌ 19 ആറ്റിങ്ങൽ DYSP യുടെ നേതൃത്വത്തിൽ വിപുലമായ സ്‌‌‌ക്വാഡിന്റെ കീഴിലേക്ക്‌ അന്വേഷണം മാറ്റുന്നു

(19 ആം തീയതി വൈകിട്ട്‌ മുതലാണു അശ്വതി ഇവരോടൊപ്പം ചേരുന്നത്‌ . അശ്വതിയുടെ ഫേസ്ബുക്കിൽ നോക്കിയാൽ മനസിലാകും )

7.മാർച്ച്‌ 21 - മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ യുവതിയുടെ സഹോദരിയുമായി കൂടികാഴ്‌ച നടത്തി ആവശ്യമായ എല്ലാ സഹായവും ഉറപ്പ്‌ നൽകുന്നു. ബന്ധുക്കൾ DGP യെയും സന്ദർശ്ശിക്കുന്നു.

8.മാര്‍ച്ച് 23 - ഐ ജി മനോജ് എബ്രഹാമിന്‍റെ അന്വേഷണ മേല്‍നോട്ടത്തില്‍ തിരുവനന്തപുരം ഡി.സി.പി ജയദേവ് ഐ.പി.എസിന്‍റെ നേതൃത്വത്തില്‍ ആറ്റിങ്ങള്‍ ഡി.വൈ.എസ്.പി അനില്‍കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥനായി മൂന്ന് ഡി.വൈ.എസ്.പിമാര്‍ ഉള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന പത്തംഗ സംഘം രൂപീകരിക്കുകയും യുവതിയെ കണ്ടെത്തുന്നതിന് സഹായകരമായ വിവരം നല്‍കുന്നവര്‍ക്ക് രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്യുന്നു.

9.മാർച്ച്‌ 27 - അതായത്‌ യുവതി മിസിംഗ് ആയി 10 ദിവസം തികയുന്ന ദിവസം സ്കൂബാ ഡൈവിംഗ്‌ ടീം കോവളം കടലിൽ തിരച്ചിൽ നടത്തുന്നു.

10.ഏപ്രിൽ 1 - ഏപ്രിൽ 5 . 
സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം നേവിയുടെ 6 അംഗ ഡൈവിംഗ്‌ ടീം ഉൾപ്പെടെ നേവിയും എയർ ഫോർസ്സും ചേർന്ന് തിരുവനന്തപുരം ജില്ലയിലെ കടലിൽ വ്യാപകമായി തിരയുന്നു. AN 32 എയർക്രാഫ്റ്റ്‌ ,ജെമിനി ബോട്ട്‌ സോണാർ സൗണ്ട്‌ ഉൾപ്പെടെ എല്ലാ ആധുനിക ഉപകരണങ്ങളോടെയും നടന്ന തിരിച്ചിൽ അവസാനിപ്പിച്ചത്‌ 5 ദിവസം കഴിഞ്ഞാണ്‌

11. സ്പെഷ്യൽ സ്ക്വാഡ്‌ കേരളത്തിന് പുറമെ രാമേശ്വരവും മംഗലാപുരവും ഗോവയും വേളാങ്കണ്ണിയുമുള്‍പ്പെടെ ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രങ്ങളിലും പരിശോധന നടത്തുന്നു. 245 ഹോട്ടലുകള്‍ പരിശോധിക്കുകയും 375 പേരെ നേരില്‍ക്കണ്ട് ചോദിക്കുകയും 40 സി സി ടി വി ക്ലിപ്പിംഗുകളും , 20 കോള്‍ വിശദാംശ റെക്കോര്‍ഡുകളും പരിശോധിക്കുകയും ചെയ്യുന്നു. ഡോഗ് സ്‌‌‌ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുകയും ചെയ്യുന്നു.

12.ഏപ്രിൽ 20 - തിരുവല്ലം പനന്തുറയിലെ ആളൊഴിഞ്ഞ കണ്ടൽ കാടുകളുടെ അടുത്ത്‌ നിന്ന് യുവതിയുടെന്നു സംശയിക്കുന്ന മൃതദേഹം
 ലഭിക്കുന്നു.

13.മൃതദേഹം  കിട്ടി ഒരാഴ്‌‌‌‌ചക്കുള്ളിൽ പോലീസ്‌ പ്രതികളെ വലയിലാക്കി അറസ്റ്റ്‌ രേഖപ്പെടുത്തുന്നു.5 ലക്ഷം രൂപയും അവരുടെ ഇന്ത്യയിലെ എല്ലാ ചിലവുകളും സർക്കാർ ഏറ്റെടുക്കുകയും ചെയ്‌‌‌തു .

ഒരു വ്യക്തി നമ്മുടെ നാട്ടിൽ കൊല്ലപെടുക എന്നത്‌ സാങ്കേതികമായി പോലീസിന്റെ വീഴ്ച തന്നെയാണ്‌.അതിൽ സംശയമില്ല. എന്നാൽ ഇതുപോലെ ഒറ്റപെട്ട സംഭവങ്ങൾ ഏതൊരു നാട്ടിലും സംഭവിക്കാവുന്ന കാര്യമാണെന്ന് യുവതിയുടെ സഹോദരി തന്നെ പറയുന്നു. സഹായിക്കാമെന്ന് കരുതി കൂടെ നടന്ന പലരും തെറ്റുധരിപ്പിച്ചെങ്കിലും നിലപാടുകൾ പറയാൻ കിട്ടിയ അവസരങ്ങളിലെല്ലാം യുവതിയുടെ ബന്ധുക്കൾ സർക്കാരിനെയും പോലീസിനെയും പ്രകീർത്തിച്ച് സംസാരിച്ചിട്ടുണ്ട്‌.അവരുടെ പേരിൽ പലരും പ്രചരിപ്പിക്കുന്നതല്ല ശരി എന്ന് അവർ തന്നെ തുറന്ന് പറഞ്ഞിട്ടുമുണ്ട്.

പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ് പുറത്തിറക്കിയ നോട്ടീസ്‌

പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ് പുറത്തിറക്കിയ നോട്ടീസ്‌

വിദേശവനിതയുടെ സഹോദരി അന്വേഷണത്തില്‍ നന്ദി പറയാന്‍ മുഖ്യമന്ത്രിയെ കാണാനെത്തിയപ്പോള്‍

വിദേശവനിതയുടെ സഹോദരി അന്വേഷണത്തില്‍ നന്ദി പറയാന്‍ മുഖ്യമന്ത്രിയെ കാണാനെത്തിയപ്പോള്‍


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top