27 April Saturday

കേരള ഒന്നാംവര്‍ഷ ബിരുദ പ്രവേശനം: എസ്സി/എസ്ടി സ്പോട്ട് അലോട്ട്മെന്റ്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 9, 2017

തിരുവനന്തപുരം > 2017-18ലെ ഒന്നാംവര്‍ഷ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് ഒഴിവുള്ള എസ്സി/എസ്ടി സീറ്റുകളിലേക്ക് മേഖലതലത്തില്‍ സ്പോട്ട് അലോട്ട്മെന്റ് നടത്തും. ആലപ്പുഴ മേഖലയിലുള്ള കോളേജുകളില്‍  ഓപ്ഷന്‍ നല്‍കിയിട്ടുള്ള വിദ്യാര്‍ഥികള്‍ ആലപ്പുഴ എസ്ഡി കോളേജിലും തിരുവനന്തപുരം മേഖലയിലുള്ള കോളേജുകളില്‍ ഓപ്ഷന്‍ നല്‍കിയിട്ടുള്ള വിദ്യാര്‍ഥികള്‍ സര്‍വകലാശാല സെനറ്റ് ഹാളിലും ഒമ്പതിന് ഹാജരാകണം. കൊല്ലം മേഖലയിലുള്ള കോളേജുകളില്‍ ഓപ്ഷന്‍ നല്‍കിയ വിദ്യാര്‍ഥികള്‍ കൊല്ലം എസ്എന്‍ കോളേജിലും അടൂര്‍ മേഖലയിലുള്ള കോളേജുകളില്‍ ഓപ്ഷന്‍ നല്‍കിയവര്‍ അടൂര്‍ സെന്റ് സിറിള്‍സ് കോളേജിലും പത്തിന് ഹാജരാകണം.

പകല്‍ ഒമ്പതുമുതല്‍ 11 വരെ എസ്സി/എസ്ടി വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൌട്ട് സഹിതം ഹാജരായി റിപ്പോര്‍ട്ട് ചെയ്യണം. പ്രിന്റൌട്ട് കൈവശമില്ലാതെ വരുന്ന വിദ്യാര്‍ഥികളെ പരിഗണിക്കുന്നതല്ല. നിലവില്‍ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ സ്പോട്ട് അലോട്ട്മെന്റില്‍ പ്രവേശനം ഉറപ്പായാല്‍ മാത്രമേ ടിസി വാങ്ങാന്‍ പാടുള്ളൂ. ഇതുവരെ പ്രവേശനം ലഭിക്കാതെ സ്പോട്ട് അലോട്ട്മെന്റില്‍ പങ്കെടുക്കാന്‍ വരുന്ന വിദ്യാര്‍ഥികളുടെ കൈവശം യോഗ്യതയും ജാതിയും തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാകണം.

സ്പോട്ട് അലോട്ട്മെന്റില്‍ പങ്കെടുക്കാന്‍വരുന്ന ആര്‍ക്കും തന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ പ്രത്യേക സമയം അനുവദിക്കുന്നതല്ല. കോളേജും കോഴ്സും അലോട്ട് ചെയ്തുകഴിഞ്ഞാല്‍ ഒരു കാരണവശാലും മാറ്റം അനുവദിക്കുകയില്ല.

രജിസ്ട്രേഷന്‍ സമയം (പകല്‍ ഒമ്പതുമുതല്‍ 11 വരെ) കഴിഞ്ഞ് വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. ഓരോ മേഖലയിലും ഉള്‍പ്പെടുത്തിയിരിക്കുന്ന കോളേജുകളുടെയും അതത് കോളേജില്‍ ഒഴിവുള്ള സീറ്റുകളുടെയും വിശദവിവരം സര്‍വകലാശാല വെബ്സൈറ്റില്‍


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top