27 April Saturday

പോളിടെക‌്നിക‌് പ്രവേശനം ആദ്യ അലോട്ട്‌മെന്റിൽ 14725 പേർ; അവസാന ലിസ്റ്റും പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 3, 2018


തിരുവനന്തപുരം
സംസ്ഥാനത്തെ പോളിടെക‌്നിക‌് പ്രവേശനത്തിനുള്ള ആദ്യ അലോട്ടുമെന്റിൽ 14725പേർ ഇടം നേടി. 45 ഗവ. പോളിടെക‌്നിക്കുകളിലേക്കും ആറ‌് എയ‌്ഡഡ‌് പോളി ടെക‌്നിക്കുകളിലേക്കും 19 സ്വാശ്രയ പോളിടെക‌്നിക്കുകളിലെ ഉയർന്ന ഫീസോടുകൂടിയ (22500 രൂപ) ഗവ. സീറ്റുകളിലേക്കുമുള്ള  ആദ്യ അലോട്ടുമെന്റിനൊപ്പം അവസാന റാങ്ക‌് ലിസ‌്റ്റും തിങ്കളാഴ‌്ച പ്രസിദ്ധീകരിച്ചു.  www.polyadmission.orgwww.dtekerala.gov.in, www.sitttrkerala.ac.in എന്നീ വെബ‌്സൈറ്റുകളിൽ റാങ്ക‌് ലിസ‌്റ്റും അലോട്ടുമെന്റ‌് വിവരങ്ങളും ലഭ്യമാകും.   

ആദ്യ അലോട്ടുമെന്റ‌് ലഭിച്ചവർ 5ന‌് വൈകിട്ട‌് അഞ്ചിനകം പ്രവേശനം നേടണം. രണ്ടാം അലോട്ടുമെന്റ‌് ഒമ്പതിന‌് നടക്കും. നാല‌് അലോട്ടുമെന്റുകൾ ആകെ ഉണ്ടാകും. 18ന‌് ക്ലാസുകൾ ആരംഭിക്കും. ശേഷം ഒഴിവുകൾ സ‌്പോട്ട‌് അഡ‌്മിഷൻ പ്രക്രിയയിലൂടെ നികത്തും. പ്രവേശന പ്രക്രിയയിൽ വിദ്യാർഥികളും രക്ഷിതാക്കളും സ്ഥാപന അധികാരികളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചുവടെ:
ഒന്നാമത്തെ ഓപ്ഷനിൽ തന്നെ അലോട്ട്മെന്റ്  കിട്ടിയവർക്കും കിട്ടിയ ബ്രാഞ്ചും സ്ഥാപനവും കൊണ്ടു തൃപ്തിപ്പെട്ടവർക്കുമുള്ള പ്രവേശനം .ആദ്യ ഓപ്ഷനിൽ തന്നെ അലോട്ട്മെന്റ് കിട്ടിയവർക്ക് സിർട്ടിഫിക്കറ്റുകൾ വെരിഫൈ ചെയ്തതിനു ശേഷം എല്ലാം ശരിയാണെങ്കിൽ മാത്രം അഡ്മിഷൻ പോർട്ടൽ വഴി പ്രവേശനം നൽകുക. കിട്ടിയ അലോട്ടുമെന്റു കൊണ്ട് തൃപ്തിപ്പെട്ട‌് പ്രവേശനം നേടാൻ വരുന്നവരോട് അവർക്ക് ഉയർന്ന ഓപ്ഷനുകൾ ക്യാൻസൽ ചെയ്യിക്കുകയും അതിനായി വിദ്യാർഥിയുടെയും രക്ഷിതാവിന്റെയും കൈയിൽനിന്ന്  അനുമതി എഴുതി വാങ്ങുകയും വേണം. ഇനി അവരെ ഒരു കാരണവശാലും ഉയർന്ന ഓപ്ഷനുകളിലേക്ക‌് പരിഗണിക്കില്ലെന്ന‌് വിദ്യാർഥിയെയും രക്ഷിതാവിനെയും വ്യക്തമായി ബോധ്യപ്പെടുത്തിയിരിക്കണം.ബോധ്യമായി എന്ന‌് എഴുതി ഒപ്പിട്ടു വാങ്ങുകയും വേണം.

ഉയർന്ന ഓപ്ഷനുകൾ മാത്രമായി അതേപടിയോ മാറ്റം വരുത്തിയോ രജിസ്റ്റർ ചെയ്യൽ
ഇപ്പോൾ കിട്ടിയ ഓപ്ഷനുകൾ കൊണ്ടു തൃപ്തരല്ലാത്തവർക്ക‌് ഉയർന്ന ഓപ്ഷനുകൾ മാത്രം അതേപടിയോ മാറ്റം വരുത്തിയോ അഡ്മിഷൻ പോർട്ടൽ വഴി രജിസ്റ്റർചെയ്തു കൊടുക്കേണ്ടതാണ്. ഇനി ഒരിക്കലും ഇപ്പോൾ കിട്ടിയ അലോട്ട്മെന്റ് തിരികെ ലഭിക്കില്ലാ എന്ന‌് വ്യക്തമായി ബോധ്യപ്പെടുത്തിയിരിക്കണം. ഏറ്റവും അടുത്ത പൊളിടെക്നിക്കിലാണ‌്  രജിസ്റ്റർ ചെയ്യേണ്ടത്.സർട്ടിഫിക്കറ്റുകൾ വാങ്ങി വയ‌്ക്കരുത്.

സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചു കൊണ്ട്‌ കിട്ടിയ അലോട്ട്മെന്റ് നിലനിർത്തുകയും ഉയർന്ന ഓപ്ഷനുകൾ അതേപടിയോ മാറ്റം വരുത്തിയോ രജിസ്റ്റർ ചെയ്യേണ്ടവരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തിയത്തിന് ശേഷം  കുട്ടിയുടെയും രക്ഷിതാവിന്റെയും കൈയിൽനിന്ന‌്  അനുമതി എഴുതി വാങ്ങണം. അടുത്തടുത്ത അലോട്മെന്റുകളിൽ സാധ്യത അനുസരിച്ചു മാറാൻ സാധ്യതയുണ്ടെന്നും അവസാന അലോട്മെന്റിൽ കിട്ടിയ ബ്രാഞ്ചിലും സ്ഥാപനത്തിലും നിർബന്ധമായി പ്രവേശനം നേടേണ്ടി വരുമെന്നും അങ്ങനെ പ്രവേശനം നേടാതിരുന്നാൽ ആദ്യ ടേം ഫീസ് അടയ‌്ക്കേണ്ടിവരുമെന്നും  ബോധ്യപ്പെടുത്തിയിരിക്കണം.സ്വാശ്രയ കോളേജിലെ പ്രവേശനം നിലനിർത്തിയിട്ടു പോകാതിരുന്നാൽ വലിയ ഫീസ് ആയിരിക്കും നൽകേണ്ടി വരികയെന്ന‌്  ബോധ്യപ്പെടുത്തണം.വ്യക്തമായി കൗൺസലിങ് നടത്തി ബോധ്യപ്പെടുത്തുന്നതിന‌് രണ്ടോ മൂന്നോ ഫാക്കൽറ്റിയെ രജിസ്ട്രേഷന് ഡെസ്കിൽ നിയമിക്കണം.വിദ്യാർഥിയുടെ ഏറ്റവും അടുത്ത സ്ഥാപനത്തിലാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. അഡ്മിഷൻ പ്രക്രിയ തീരുന്നതിനു മുമ്പായി സർട്ടിഫിക്കറ്റ‌് തിരികെ വാങ്ങിയാൽ പ്രക്രിയയിൽനിന്ന‌് പുറത്താകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top