തിരുവനന്തപുരം
സംസ്ഥാനത്തെ സർക്കാർ സ്വാശ്രയ കോളേജുകളിൽ 2018ലെ ബിഎസ്സി നേഴ്സിങ്, മറ്റ് പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകൾ എന്നിവയിലേക്കുള്ള പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് ംംം.ഹയരെലിൃല.സലൃമഹമ.ഴ്ീ.ശി എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ വെബ്സൈറ്റിൽനിന്ന് പ്രിന്റ് എടുത്ത് അലോട്ട്മെന്റ് മെമ്മോ സഹിതം ഫെഡറൽ ബാങ്കിന്റെ ശാഖകളിൽ നിർദിഷ്ട ഫീസ് ഒടുക്കണം. അല്ലെങ്കിൽ രണ്ടാംഘട്ട അലോട്ട്മെന്റിൽ പരിഗണിക്കില്ല. അപേക്ഷകർക്ക് രണ്ടാംഘട്ട അലോട്ട്മെന്റിലേക്കുള്ള ഓപ്ഷൻ പുനഃക്രമീകരണം 13ന് വൈകിട്ട് അഞ്ചുവരെ ചെയ്യാം. കൂടുതൽ വിവരങ്ങൾ എൽബിഎസ് വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0471 2560361, 2560362, 2560364, 2560365.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..