26 April Friday

ഫാഷന്‍ഡിസൈന്‍ പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Monday Oct 30, 2017

കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി (എന്‍ഐഎഫ്ടി) യില്‍ നാലുവര്‍ഷ ബാച്ചലര്‍ ഓഫ് ഡിസൈന്‍ (ബി-ഡിസ്), ബാച്ചലര്‍ ഓഫ് ഫാഷന്‍ ടെക്നോളജി (ബിഎഫ്ടെക്), രണ്ടു വര്‍ഷ മാസ്റ്റര്‍ ഓഫ് ഫാഷന്‍ ടെക്നോളജി(എംഎഫ്ടെക്), മാസ്റ്റര്‍ ഓഫ് ഫാഷന്‍ മാനേജ്മെന്റ് (എംഎഫ്എം), മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എംഡിസ്) കോഴ്സുകള്‍ക്കുള്ള പ്രവേശന പരീക്ഷക്ക് ഇപ്പോള്‍ അപേക്ഷിക്കാം. വു://മുുഹ്യമറാശശീിൈ.ില/ചകഎഠ2018 വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി  ഡിസംബര്‍ 29വരെ അപേക്ഷിക്കാം.

2018 ജനുവരി 21നു നടത്തുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണു പ്രവേശനം. കണ്ണൂര്‍, ഭോപാല്‍, ദില്ലി, ബംഗളുരു, ചെന്നൈ, ഗാന്ധിനഗര്‍, ഭുവനേശ്വര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത, ജോധ്പുര്‍, കാന്‍ഗ്ര, മുംബയ്. പറ്റ്ന, റായ്ബറേലി, ഷില്ലോങ്, ശ്രീനഗര്‍ എന്നീ എന്‍ഐഎഫ്ടി സെന്ററുകളിലാണ് കോഴ്സ്.

ഫാഷന്‍ ഡിസൈന്‍, ലെതര്‍ ഡിസൈന്‍, ടെക്സ്റ്റയില്‍ ഡിസൈന്‍,  നിറ്റ്വെയര്‍ ഡിസൈന്‍, അക്സസറി ഡിസൈന്‍, ഫാഷന്‍ കമ്യൂണിക്കേഷന്‍ എന്നീ വിഷയങ്ങളില്‍ ബി-ഡിസ് കോഴ്സിന് പ്ളസ്ടു/സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ്/തത്തുല്യ പരീക്ഷ പാസായിരിക്കണം. അല്ലെങ്കില്‍ എഐസിടിഇ/സ്റ്റേറ്റ് സാങ്കേതിക പരീക്ഷാബോര്‍ഡ് അംഗീകരിച്ച ത്രിവത്സര/നാലുവര്‍ഷ ഡിപ്ളോമ കോഴ്സ് പാസായിരിക്കണം.

അപ്പാരല്‍ പ്രൊഡക്ഷനില്‍ ബിഎഫ്ടെക് കോഴ്സിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ പ്രധാന വിഷയമായി പ്ളസ്ടു/തത്തുല്യ  യോഗ്യത നേടിയിരിക്കണം. 2017 ഒക്ടോബര്‍ ഒന്നിന് 23 വയസാണ് ഉയര്‍ന്ന പ്രായപരിധി.

മാനേജ്മെന്റില്‍ എംഎഫ്എം കോഴ്സിന് അംഗീകൃത സര്‍വകലാശാല ബിരുദം അല്ലെങ്കില്‍ എന്‍ഐഎഫ്ടി/എന്‍ഐഡി എന്നിവയിലൊന്നില്‍ നിന്ന് ഡിപ്ളോമ വേണം.
അപ്പാരല്‍ പ്രൊഡക്ഷനില്‍ എംഎഫ്ടെക് കോഴ്സിന് എന്‍ഐഎഫ്ടിയില്‍നിന്ന് ബിഎഫ്ടെക്. അല്ലെങ്കില്‍ മറ്റ് സര്‍വകലാശാലയില്‍ നിന്നുള്ള ബിഇ/ബിടെക്.
മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എം-ഡിസ്) കോഴ്സുകള്‍ക്ക് ബിരുദം/ബിഎഫ്എ/ബിഎ ഫൈന്‍ആര്‍ട്സ്/ബിഎസ്സി ടെക്സ്റ്റയില്‍ ഡിസൈന്‍/ബിആര്‍ക് എന്നിവയിലൊരു ബിരുദം.

ഫാഷന്‍ ഡിസൈന്‍, ടെക്സ്റ്റൈല്‍ ഡിസൈന്‍, നിറ്റ്വെയര്‍ ഡിസൈന്‍, ഫാഷന്‍ കമ്യൂണിക്കേഷന്‍ എന്നീ വിഷയങ്ങളില്‍ ബിരുദ കോഴ്സ് (ബി-ഡിസ്), അപ്പാരല്‍ പ്രൊഡക്ഷനില്‍ ബിഎഫ്ടെക്, മാസ്റ്റര്‍ ഓഫ് ഡിസൈന്‍,  മാസ്റ്റര്‍ ഓഫ് ഫാഷന്‍ മാനേജ്മെന്റ് എന്നീ കോഴ്സുകളാണുള്ളത്.   കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ിശള.മര.ശി
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top