26 April Friday

എന്‍ഐഡിയില്‍ ഡിസൈന്‍ ബിരുദ, പിജി കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Thursday Oct 27, 2016

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ ബാച്ചലര്‍ ഓഫ് ഡിസൈന്‍ (ബിഡെസ്), മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എംഡെസ്), ഗ്രാജ്വേറ്റ് ഡിപ്ളോമ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. 2017 ജനുവരി എട്ടിനു നടത്തുന്ന ഡിസൈന്‍ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണു പ്രവേശനം. എന്‍ഐഡിയുടെ അഹമ്മദാബാദ്, ബംഗളൂരു, ഗാന്ധിനഗര്‍ ക്യാമ്പസുകളിലാണ്  എംഡെസ്. അഹമ്മദാബാദ് ക്യാമ്പസിലാണ് ബിഡെസ്.

ബി–ഡെസ്: പ്രൊഡക്ട് ഡിസൈന്‍, ഫര്‍ണിച്ചര്‍ ഡിസൈന്‍, സെറാമിക് ആന്‍ഡ് ഗ്ളാസ് ഡിസൈന്‍, ഗ്രാഫിക് ഡിസൈന്‍, അനിമേഷന്‍ ഡിസൈന്‍,  ഫിലിം ആന്‍ഡ് വീഡിയോ ഡിസൈന്‍, എക്സിബിഷന്‍ ഡിസൈന്‍, ടെക്സ്റ്റൈല്‍ ഡിസൈന്‍. നാലുവര്‍ഷ കോഴ്സ്.

എംഡെസ്: അനിമേഷന്‍ ആന്‍ഡ് ഫിലിം ഡിസൈന്‍, സെറാമിക് ആന്‍ഡ് ഗ്ളാസ് ഡിസൈന്‍, ഫിലിം ആന്‍ഡ് വീഡിയോ കമ്യൂണിക്കേഷന്‍ ഡിസൈന്‍, ഫര്‍ണിച്ചര്‍ ഡിസൈന്‍, ഗ്രാഫിക്, രെപാഡക്ട്, ടെക്സ്റ്റൈല്‍ ഡിസൈന്‍. രണ്ടര വര്‍ഷ കോഴ്സ്.  

ഗ്രാജുവേറ്റ് ഡിപ്ളോമ പ്രോഗ്രാം ഇന്‍ ഡിസൈന്‍ (ജിഡിപിഡി). നാലുവര്‍ഷ കോഴ്സ്. എന്‍ഐഡി വിജയവാഡയിലും എന്‍ഐഡി കുരുക്ഷേത്രയിലും. www.admissions.nid.edu വെബ്സൈറ്റിലൂടെ നവംബര്‍ 28വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരം വെബ്സൈറ്റില്‍.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top