26 April Friday

എൽഎൽഎം പ്രവേശനപരീക്ഷ ഫെബ്രുവരി 25ന്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 30, 2018


തിരുവനന്തപുരം > തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് സർക്കാർ ലോ കോളേജുകളിലെയും സംസ്ഥാന സർക്കാരുമായി സീറ്റു പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 20718 വർഷത്തെ എൽഎൽഎം കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാം. 

പ്രവേശനപരീക്ഷ ഫെബ്രുവരി 25ന് തിരുവനന്തപുരത്ത് നടത്തും. ത്രിവത്സര/പഞ്ചവത്സര എൽഎൽബി കുറഞ്ഞത് 50 ശതമാനം മാർക്കോടെ പാസായിരിക്കണം.
www.cee.kerala.gov.in  വെബ്‌സൈറ്റിലൂടെ ഫെബ്രുവരി ഏഴുവരെ അപേക്ഷിക്കാം. അപേക്ഷാഫീസ് 800 രൂപ. എസ്‌സി/എസ്ടി വിഭാഗത്തിന് 400 രൂപ. www.cee-kerala.org വെബ്‌സൈറ്റിലൂം പ്രോസ്‌പെക്ടസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top