26 April Friday

എസ‌്എസ‌്എൽസി, ഹയർ സെക്കൻഡറി പരീക്ഷ ഒന്നിച്ച‌് ഒരേ സമയം

എം വി പ്രദീപ‌്Updated: Friday Oct 26, 2018

തിരുവനന്തപുരം
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പത്താംക്ലാസ‌്, ഹയർ സെക്കൻഡറി ക്ലാസുകളിലെ  പരീക്ഷകൾ  ഒന്നിച്ചു നടത്തും. പരീക്ഷണാർഥം  പത്ത‌്, പ്ലസ‌് വൺ, പ്ലസ‌് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി ക്ലാസുകളിലെ അർധവാർഷിക പരീക്ഷകൾ ഒന്നിച്ച‌് രാവിലെ നടത്തും. നേരത്തെ ഹയർ സെക്കൻഡറി പരീക്ഷകൾ രാവിലെയും പത്താംക്ലാസ‌് പരീക്ഷകൾ ഉച്ചയ‌്ക്ക‌ുമായിരുന്നു.  അർധവാർഷിക പരീക്ഷ ഒന്നിച്ചുനടത്തി പരീക്ഷാ നടത്തിപ്പിൽ അധ്യാപകർക്കും വിദ്യാർഥികൾക്കുമുണ്ടാകാവുന്ന ആശയക്കുഴപ്പം പരിഹരിക്കും. വാർഷികപരീക്ഷകളുടെ മോഡൽ പരീക്ഷകളും ഒന്നിച്ചാക്കും.

തുടർന്ന‌് എസ‌്എസ‌്എൽസി, പ്ലസ‌് വൺ, പ്ലസ‌് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി വാർഷിക പരീക്ഷകൾ മാർച്ചിൽ ഒന്നിച്ചുനടത്താനാണ‌് തീരുമാനം.  ക്രിസ‌്മസ‌് പരീക്ഷയ‌്ക്ക‌് ശേഷം അന്തിമതീരുമാനം കൈക്കൊള്ളുമെന്ന‌് മന്ത്രി സി രവീന്ദ്രനാഥ‌്  പറഞ്ഞു. ഉച്ചയ‌്ക്ക‌് ശേഷം നടത്തുന്ന എസ‌്എസ‌്എൽസി വാർഷികപരീക്ഷ രാവിലെ വേണമെന്നത‌് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യമാണ‌്. മാർച്ചിൽ കനത്ത ചൂടുകാലത്ത‌് ഉച്ചയ‌്ക്ക‌് പരീക്ഷ ആരംഭിക്കുന്നത‌് കുട്ടികളെ വലയ‌്ക്കുന്നതായി റിപ്പോർട്ടുകളുണ്ട‌്.  സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ആദ്യമായാണ‌് എസ‌്എസ‌്എൽസി,  ഹയർസെക്കൻഡറി പരീക്ഷകൾ ഒന്നിച്ച‌് നടത്തുന്നത‌്.  ഡിസംബർ 13 മുതൽ 22 വരെയാണ‌് അർധവാർഷിക പരീക്ഷ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top