27 April Saturday

മാനേജ്മെന്റ് വിദ്യാര്‍ഥികള്‍ക്കും യുവമാനേജര്‍മാര്‍ക്കും ശില്‍പ്പശാല നാളെ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 22, 2017

കൊച്ചി > മാനേജ്മെന്റ് മേഖലയിലെ ദേശീയ പരമോന്നത സമിതിയായ ഇന്ത്യാ മാനേജ്മെന്റ് അസോസിയേഷനുമൊത്ത് (എഐഎംഎ) കേരള മാനേജ്മെന്റ് അസോസിയേഷന്‍ 'ഷെയ്പിങ് യങ് മൈന്‍ഡ്സ് പ്രോഗ്രാം' (എസ്വൈഎംപി) സംഘടിപ്പിക്കുന്നു. ബുധനാഴ്ച കളമശേരി, കുസാറ്റ് സെമിനാര്‍ ഹാളിലാണ് പരിപാടി. സെല്‍ഫ് മാനേജ്മെന്റിനും തൊഴില്‍ മേഖല തെരഞ്ഞെടുക്കാന്‍ ശരിയായ തൊഴില്‍ സാഹചര്യം കണ്ടെത്താനും യുവജനങ്ങളെ സഹായിക്കാനുമാണ് ശില്‍പ്പശാല.

മാനേജ്മെന്റ് വിദ്യാര്‍ഥികളും യുവ മാനേജ്മെന്റ് പ്രൊഫഷണലുകളുമടങ്ങുന്ന 1000 പേരെയാണ് ഉദ്ദേശിക്കുന്നത്. രാവിലെ 9.30 മുതല്‍ 4.30 വരെയാണ്് ശില്‍പ്പശാല. കരസേനാ മേധാവി ജനറല്‍ വി പി മാലിക് ഉദ്ഘാടനംചെയ്യും. ജര്‍മനിയിലെ മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ ഗുര്‍ജിത്സിങ്, ന്യൂട്രീഷനിസ്റ്റ് ഡോ. ശിഖ ശര്‍മ, സെലിബ്രിറ്റി ഷെഫ് സഞ്ജീവ് കപൂര്‍ തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. പരമാവധി ബി സ്കൂള്‍ വിദ്യാര്‍ഥികളും യുവ മാനേജര്‍മാരും പരിപാടി പ്രയോജനപ്പെടുത്തണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

കെഎംഎയിലെ വിദ്യാര്‍ഥികള്‍ക്ക് 472 രൂപയും മറ്റ് ബി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് 590 രൂപയും യുവ മാനേജര്‍മാര്‍ക്ക് 1180 രൂപ എന്നിങ്ങനെയാണ് രജിസ്ട്രേഷന്‍ നിരക്കുകള്‍. ഫോണ്‍: 0484-2317917/2317966. ഋാമശഹ: ശിളീ@സാമ.ീൃഴ.ശി ലറ@സാമ.ീൃഴ.ശി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top