27 April Saturday

പരിയാരം മെഡിക്കല്‍ കോളേജില്‍ നേഴ്സിംഗ് ട്യൂട്ടര്‍ : അവസാനതീയ്യതി 23

വെബ് ഡെസ്‌ക്‌Updated: Monday Jul 18, 2016

കണ്ണൂര്‍ >  പരിയാരം മെഡിക്കല്‍ കോളേജിന് കീഴിലു ള്ള നേഴ്സിംഗ് കോളേജില്‍ ട്യൂട്ടര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. കാര്‍ഡിയോ തൊറാസിക് സ്പെഷ്യലൈസേഷനോടുകൂടിയ എം.എസ്.സി നഴ്സിംഗ് അല്ലെങ്കില്‍ ബി.എസ്.സി നേഴ്സിംഗിനു ശേഷം പോസ്റ്റ് ബേസിക് ഡിപ്ളോമ ഇന്‍ കാര്‍ഡിയോ വാസ്ക്കുലാര്‍ ആന്റ് തൊറാസിക് നേഴ്സിംഗ് കഴിഞ്ഞ് രണ്ടുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം നേടിയിരിക്കണം എന്നതാണ് യോഗ്യത.  

അപേക്ഷാ ഫോറം സ്ഥാപനത്തിലെ എച്ച്.ആര്‍ ഓഫീസില്‍ നിന്ന് നേരിട്ട് ലഭിക്കും. 200 രൂപയാണ് അപേക്ഷാഫീസ്. എസ്.സി/എസ്.ടി വിഭാഗത്തില്‍പെടുന്നവര്‍ക്ക് അപേക്ഷാഫീസ് 100 രൂപയാ യിരിക്കും. സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്തും അപേക്ഷിക്കാന്‍ കഴിയും. ഡൌണ്‍ലോഡ് ചെയ്ത് അപേക്ഷിക്കുന്നവര്‍ “ഡയറക്ടര്‍, അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ്, പരിയാരം, കണ്ണൂര്‍” എന്ന പേരിലെടുത്ത പരിയാരത്ത് മാറാവുന്ന നിശ്ചിതതുകയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതമാണ് അപേക്ഷിക്കേണ്ടത്.

നിയമനം കരാര്‍ അടിസ്ഥാനത്തിലായി രിക്കും. ജൂലൈ 23 ന് വൈകീട്ട് 5 മണിവരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. മാനേജര്‍, എച്ച്.ആര്‍ ഡിപ്പാര്‍ട്ട്മെന്റ്, അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ്, പരിയാരം മെഡിക്കല്‍ കോളേജ്, പരിയാരം, കണ്ണൂര്‍– 670503, എന്ന മേല്‍വിലാസത്തില്‍ നേരിട്ടും തപാല്‍ മുഖേനയും അപേക്ഷ സമര്‍പ്പിക്കാം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top