26 April Friday

ആര്‍ക്കിടെക്ചര്‍ കോഴ്സിന് അപേക്ഷിച്ചവര്‍ മാര്‍ക്ക് നല്‍കണം

വെബ് ഡെസ്‌ക്‌Updated: Sunday Jun 18, 2017

തിരുവനന്തപുരം > സംസ്ഥാനത്ത്  ആര്‍ക്കിടെക്ചര്‍ കോഴ്സില്‍ പ്രവേശനത്തിന്  അപേക്ഷിച്ചവര്‍,  ആര്‍ക്കിടെക്ചര്‍ റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നതിന് നാറ്റ സ്കോറും യോഗ്യതാപരീക്ഷാമാര്‍ക്കും ജൂണ്‍ 19ന് വൈകീട്ട് അഞ്ചുമണിക്കുമുമ്പ്  പ്രവേശനപരീക്ഷാകമീഷണറുടെ വെബ്സൈറ്റില്‍ അപ്ലോഡ്ചെയ്യണം.

www.cee.kerala.gov.in  വെബ്സൈറ്റില്‍ കീം കാന്‍ഡിഡേറ്റ് പോര്‍ട്ടല്‍ എന്ന ലിങ്കില്‍ അപേക്ഷാനമ്പറും പാസ്വേഡും നല്‍കി പ്രവേശിച്ച് ബിആര്‍ക് മാര്‍ക്ക് സബ്മിഷന്‍ എന്ന മെനു ക്ളിക്ക് ചെയ്തശേഷം നാറ്റ സ്കോറും പ്ളസ്ടു മാര്‍ക്കും അപ്ലോഡ് ചെയ്യാം.

നാറ്റ സ്കോറിനും യോഗ്യതാ പരീക്ഷ (പ്ളസ്ടു)യില്‍ ലഭിച്ച മാര്‍ക്കിനും തുല്യ പരിഗണന നല്‍കി പ്രവേശനപരീക്ഷാകമീഷണര്‍ തയ്യാറാക്കുന്ന റാങ്ക്ലിസ്റ്റ് പിന്നീട് പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റ് www.cee.kerala.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top