26 April Friday

ഒന്നുമുതൽ ഒമ്പതുവരെ വാർഷിക പരീക്ഷാ 
ടൈംടേബിളായി

വെബ് ഡെസ്‌ക്‌Updated: Friday Feb 17, 2023


തിരുവനന്തപുരം
ഒന്നുമുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. എട്ട്‌, ഒമ്പത്‌, യുപി ക്ലാസുകാർക്ക്‌ മാർച്ച് 13 മുതൽ 30വരെയും എൽപി വിഭാഗത്തിന്‌ മാർച്ച്‌ 23 മുതൽ 29 വരെയുമാണ്‌ പരീക്ഷ. പരീക്ഷാ ദിവസങ്ങളിൽ സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അന്നത്തെ പരീക്ഷ മാർച്ച്‌ 31ന്‌ നടത്തണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. വെള്ളിയാഴ്ചകളിൽ പകൽ 2.15 മുതലാകും പരീക്ഷകൾ ആരംഭിക്കുക.

എസ്എസ്എൽസി പരീക്ഷ രാവിലെ നടക്കുന്നതിനാൽ ഒമ്പതുവരെയുള്ള ക്ലാസുകാർക്ക് പകൽ രണ്ടുമുതലാകും പരീക്ഷ. മാർച്ച്‌ ഒമ്പതുമുതൽ 29വരെയാണ്‌ എസ്‌എസ്‌എൽസി പരീക്ഷ. ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച്‌ പത്തിനും ആരംഭിക്കും. സ്കൂളുകൾ മധ്യവേനലവധിക്കായി മാർച്ച് 31ന് അടയ്ക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top