27 April Saturday

ആയുര്‍വേദം, മറ്റ് മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള അലോട്ട്മെന്റ്

വെബ് ഡെസ്‌ക്‌Updated: Saturday Oct 15, 2016

തിരുവനന്തപുരം > 2016ലെ ആയുര്‍വേദ കോഴ്സിലേക്കും മറ്റ് മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള ഓണ്‍ലൈന്‍ അലോട്ട്മെന്റ് നടപടിക്രമങ്ങള്‍ 15ന് ശനിയാഴ്ച ആരംഭിക്കും. ഈ അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ www.cee-kerala.gov.in എന്ന വെബ്സൈറ്റില്‍ അവരവരുടെ ഹോംപേജില്‍ ലഭ്യമാക്കിയുള്ള 'Confirm' ബട്ടണ്‍ ക്ളിക്ക് ചെയ്്ത് ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തണം. ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷനെ തുടര്‍ന്ന് മെഡിക്കല്‍ അനുബന്ധ കോഴ്സുകളില്‍ നിലവിലുള്ള ഹയര്‍ ഓപ്ഷനുകള്‍ പുനഃക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്തവ റദ്ദ് ചെയ്യുന്നതിനും പുതുതായി ഉള്‍പ്പെടുത്തുന്ന ആയുര്‍വേദ കോളേജുകളിലേക്ക് ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുമുള്ള സൌകര്യം www.cee-kerala.gov.in എന്ന വെബ്സൈറ്റില്‍ 15ന് പകല്‍ രണ്ട് മുതല്‍ 17ന് പകല്‍ അഞ്ചു വരെ ലഭ്യമാകും. വിശദമായ വിജ്ഞാപനം വെബ്സൈറ്റില്‍.

  നിശ്ചിത സമയത്തിനകം ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്താത്തവരെ ഒരു കാരണവശാലും ഈ അലോട്ട്മെന്റിനായി പരിഗണിക്കുന്നതല്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top