27 April Saturday
സുരക്ഷിതമാണ്‌, ജാഗ്രത മതി

എൻജിനിയറിങ്‌ എൻട്രൻസ്‌ നാളെ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020



തിരുവനന്തപുരം-
സംസ്ഥാനത്ത്‌ എൻജിനിയറിങ്‌/ഫാർമസി കോഴ്സ് പ്രവേശനത്തിനായുള്ള പ്രവേശന - പരീക്ഷ (കീം -2020) വ്യാഴാഴ്‌‌ച  രാവിലെയും ഉച്ചയ്ക്കുമായി കേരളത്തിലെ വിവിധ ജില്ലകളിലും, മുംബൈ, ഡൽഹി, ദുബായ് എന്നിവിടങ്ങളിലും നടക്കും. 1, 12,000 വിദ്യാർഥികളാണ്‌ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്‌. എല്ലാ പരീക്ഷാകേന്ദ്രങ്ങളും പൂർണമായി ഒരുങ്ങി കഴിഞ്ഞു.

വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in   വെബ് സൈറ്റ് വഴി ലഭ്യമാകുന്ന അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്തെടുത്ത് ഫോട്ടോ പതിച്ച ഐ ഡി പ്രൂഫുമായി പരീക്ഷയ്ക്ക് ഹാജരാകണം. പരീക്ഷയ്ക്കെത്തുന്ന വിദ്യാർഥികൾ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ പൂർണമായും പാലിക്കണം.  മാസ്ക് നിർബന്ധ മായും ധരിച്ചിരിക്കണം.  ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികൾ/ ക്വാറന്റൈനിൽ നിന്നുമുള്ള വിദ്യാർഥികൾ, രോഗലക്ഷണമുള്ള വിദ്യാർഥികൾ എന്നിവർ അവർക്ക്‌ അനുവദിച്ച  പ്രത്യേക മുറിയിൽ കർശന നിയന്ത്രണങ്ങൾക്ക് വിധേയമായി പരീക്ഷ എഴുതണം. . കോവിഡ്-19 ന്റെ മാർഗനിർദേശങ്ങളും പൊതു നിർദേശങ്ങളും പാലിക്കണം. വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമീഷണറുടെ വെബ് സൈറ്റിൽ ലഭ്യമായ പരീക്ഷാ സംബന്ധമായ വിജ്ഞാപനങ്ങൾ സശ്രദ്ധം വായിക്കണം. സംശയം ഉണ്ടായാൽ  0471 2525300 ഹെൽപ് ലൈൻ നമ്പറിൽ വിളിക്കണം.

ഇവ ശ്രദ്ധിക്കുക
●വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കപ്പെടാതെ അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കുക
● രാവിലെയും ഉച്ചയ്ക്കുമായി പരീക്ഷ നടക്കുന്നതിനാൽ വെള്ളം, ഉച്ചഭക്ഷണം എന്നിവ കരുതണം.
● മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച്, കാൽക്കുലേറ്റർ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ  അനുവദിക്കില്ല
● ഇതരസംസ്ഥാനക്കാരായ വിദ്യാർഥികൾ ഷോർട്ട് വിസിറ്റ് പാസ് നേടുന്നതിനായി ഇ- ജാഗ്രതാ പോർട്ടൽവഴി രജിസ്റ്റർചെയ്യണം
● പരീക്ഷാകേന്ദ്രങ്ങൾ പരീക്ഷയ്ക്കു മുമ്പും ശേഷവും അഗ്‌നിരക്ഷാസേന അണുവിമുക്തമാക്കും
● സാമൂഹ്യ അകലം പാലിച്ച് പരീക്ഷാകേന്ദ്രത്തിൽ പ്രവേശിക്കുന്നതിനും പുറത്തേക്കുപോകുന്നതിനുമുള്ള സഹായങ്ങളും നിർദേശങ്ങളും നൽകാൻ സന്നദ്ധപ്രവർത്തകർ ഉണ്ടാകും.
● സഹായത്തിനായി ജില്ലകളിലെ ലെയ്സൺ ഓഫീസർമാരുടെ ഫോൺനമ്പർ അഡ്മിറ്റ് കാർഡിൽ ഉണ്ട്‌
● കെ എസ് ആർ ടി സി പ്രത്യേക സർവീസ് നടത്തും.  ‘ ബസ്‌ ഓൺ ഡിമാൻഡ്‌ ' പ്രകാരം ബസ് ബുക്കിങ് ചെയ്തിട്ടുണ്ടെങ്കിൽ സാമൂഹ്യ അകലം പാലിക്കണം.
● നിർദേശങ്ങൾ പൊലീസും സന്നദ്ധപ്രവർത്തകരും നൽകും.
● നിലവിൽ ക്വാറന്റൈൻ കാലാവധി കഴിഞ്ഞവരും കാലാവധി പൂർത്തിയാക്കിയിട്ടില്ലാത്തവരും നിർബന്ധമായും പരീക്ഷയ്‌ക്കെത്തുന്നതിനുമുമ്പ്‌  ആരോഗ്യപ്രവർത്തകരെ ബന്ധപ്പെട്ട് അവരുടെ നിർദേശങ്ങൾ പാലിക്കണം
● സൂപ്പർ സ്പ്രെഡ് മേഖലകളിൽനിന്നെത്തുന്ന വിദ്യാർഥികൾക്ക് സുരക്ഷിതമായി പരീക്ഷയെഴുതാൻവേണ്ട സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്‌
● സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ആരോഗ്യ, തദ്ദേശസ്വയംഭരണ, പൊലീസ്‌ , അഗ്‌നിരക്ഷാസേന തുടങ്ങി എല്ലാവകുപ്പുകളുടെയും സഹകരണവും സാന്നിധ്യവും ഉണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top