27 April Saturday

ഹോമിയോ പിജി കോഴ്സ് പ്രവേശനപരീക്ഷ സെപ്തംബര്‍ 4ന്

വെബ് ഡെസ്‌ക്‌Updated: Friday Aug 5, 2016

തിരുവനന്തപുരം >  തിരുവനന്തപുരത്തും കോഴിക്കോട്ടുമുള്ള സര്‍ക്കാര്‍ ഹോമിയോ മെഡിക്കല്‍ കോളേജുകളില്‍ 2016–17 വര്‍ഷത്തെ വിവിധ ബിരുദാനന്തരബിരുദ ഹോമിയോ കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷ സെപ്തംബര്‍ നാലിന് തിരുവനന്തപുരത്ത് നടത്തും.

ബിഎച്ച്എംഎസ് (ഡയറക്ട്/ഗ്രേഡഡ്) അഥവാ കേന്ദ്ര ഹോമിയോ കൌണ്‍സില്‍ തത്തുല്യമായി അംഗീകരിച്ച ബിരുദമാണ് യോഗ്യത. പ്രവേശന ഇന്റര്‍വ്യൂ തീയതിക്കുമുമ്പ് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാം. 

2016 ജനുവരി ഒന്നിന് 45 വയസ് കവിയരുത്. എന്നാല്‍ എസ്സി/എസ്ടിക്കും ഹോമിയോ മെഡിക്കല്‍ കോളേജുകളിലെ അധ്യാപകര്‍ക്കും പരമാവധി അഞ്ചുവര്‍ഷ വയസിളവ്. 

 www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ആഗസ്ത് 12ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. അപേക്ഷാഫീസ് 800 രൂപ. എസ്സി/എസ്ടിക്ക് 400 രൂപ.  കൂടുതല്‍ വിവരങ്ങള്‍ www.cee-kerala.org വെബ്സൈറ്റിലും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top