02 May Thursday

എംജി സര്‍വകലാശാല : എംടെക് പോളിമര്‍ സയന്‍സ് അപേക്ഷ 23 വരെ

വെബ് ഡെസ്‌ക്‌Updated: Thursday May 4, 2017

കോട്ടയം > എംജി സര്‍വകലാശാല പഠനവിഭാഗമായ സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ എംടെക് പോളിമര്‍ സയന്‍സ് &ടെക്നോളജി പ്രോഗ്രാമിലേക്ക് മെയ് 23 വരെ അപേക്ഷിക്കാം.

അപേക്ഷകര്‍ക്ക് പോളിമര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി, ഫൈബര്‍ സയന്‍സ ്ആന്‍ഡ് ടെക്നോളജി, റബ്ബര്‍ ടെക്നോളജി, പ്ളാസ്റ്റിക് ടെക്നോളജി, കെമിക്കല്‍ എന്‍ജിനിയറിങ്, മെക്കാനിക്കല്‍ എന്‍ജിനിയറിങ്, മെറ്റീരിയല്‍ സയന്‍സ്, കെമിക്കല്‍ ടെക്നോളജി എന്നിവയിലേതിലെങ്കിലും 65 ശതമാനം മാര്‍ക്കോടെ ബിടെക്/ബിഇ ബിരുദമോ കെമിസ്ട്രി, പോളിമര്‍ സയന്‍സ് അപ്ളൈഡ് കെമിസ്ട്രി എന്നിവയിലേതിലെങ്കിലും 60 ശതമാനം മാര്‍ക്കോടെ എംഎസ്സി ബിരുദമോ ഉണ്ടായിരിക്കണം. ഫൈനല്‍ പരീക്ഷാഫലം കാത്തുനില്‍ക്കുവന്നവര്‍ക്കും അപേക്ഷിക്കാം.

ഗേറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും റാങ്ക്ലിസ്റ്റ് തയ്യറാക്കുന്നത്. ഗേറ്റ് സ്കോര്‍ ഇല്ലാത്ത അപേക്ഷകര്‍ക്കായി സര്‍വ്വകലാശാല പ്രവേശനപരീക്ഷ നടത്തും. ഓഫ് ലൈനായാണ് അപേക്ഷയും ഫീസും സമര്‍പ്പിക്കേത്.

www.cat.mgu.ac.in, www.mgu.ac.in എന്നീ വെബ്സൈറ്റുകളില്‍ വിശദമായ വിജ്ഞാപനവും അപേക്ഷയുടെയും ചലാന്‍ ഫോറത്തിന്റെ മാതൃകകളും ലഭ്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top