27 April Saturday

കലിക്കറ്റ് സർവകലാശാല എംബിഎ പ്രവേശനം: 10 വരെ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 4, 2018

തേഞ്ഞിപ്പലം  > കലിക്കറ്റ് സർവകലാശാല കൊമേഴ്‌സ് ആൻഡ് മാനേജ്‌മെന്റ് സ്റ്റഡീസിലും സർവകലാശാല നേരിട്ട് നടത്തുന്ന വടകര, കോഴിക്കോട്, കുറ്റിപ്പുറം, തിരൂർ (തൃശൂർ), ജോൺ മത്തായി സെന്റർതൃശൂർ, പാലക്കാട് എന്നീ സെന്ററുകളിലും അഫിലിയേറ്റഡ് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും എംബിഎ പ്രവേശനത്തിന്് കാറ്റ്/സിമാറ്റ്/കെമാറ്റ് പരീക്ഷകൾ പാസായവർക്ക് അപേക്ഷിക്കാനുള്ള തീയതി പത്തുവരെനീട്ടി. സർവകലാശാലാ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. കാറ്റ്/സിമാറ്റ്/കെമാറ്റ് സ്‌കോറും  ജനറൽ വിഭാഗത്തിന് 500 രൂപ,  പട്ടികജാതി/വർഗ വിഭാഗങ്ങൾക്ക്് 167 രൂപ ചലാനും സഹിതം അപേക്ഷിക്കണം. കാറ്റ്/സിമാറ്റ്/കെമാറ്റ് പരീക്ഷയ്ക്ക് 15 ശതമാനം, 10 ശതമാനം, 7.5 ശതമാനം സ്‌കോർ (യഥാക്രമം ജനറൽ വിഭാഗം, മറ്റ് പിന്നോക്ക വിഭാഗം, പട്ടികജാതി/വർഗം) നേടിയിരിക്കണം.

അപേക്ഷയുടെ പ്രിന്റൗട്ട്, ചലാൻ (എസ്‌സി/എസ്ടി വിഭാഗം കമ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്) എന്നിവ സഹിതം പത്തിന് വൈകിട്ട് അഞ്ചിനകം ഹെഡ് ഓഫ് ദ ഡിപ്പാർട്ട്‌മെന്റ്, കൊമേഴ്‌സ് ആൻഡ് മാനേജ്‌മെന്റ് സ്റ്റഡീസ്, യൂണിവേഴ്‌സിറ്റി ഓഫ് കലിക്കറ്റ്, കലിക്കറ്റ് യൂണിവേഴ്‌സിറ്റി പിഒ, 673 635 എന്ന വിലാസത്തിൽ ലഭിക്കണം. എംബിഎ പ്രവേശനത്തിനായി ഈ സർവകലാശാലയിൽ അപേക്ഷിച്ചവരുടെ പേഴ്‌സണൽ ഇന്റർവ്യൂ, ഗ്രൂപ്പ് ഡിസ്‌കഷൻ എന്നിവ 23 മുതൽ 26 വരെയാകും. ഇത് സംബന്ധിച്ച വിവരങ്ങൾ 20ന് ശേഷം സർവകലാശാലാ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top