26 April Friday

ഐസിഎആർ–-എഐഇഇഎ ബിരുദ, പിജി പ്രവേശനപരീക്ഷ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 3, 2019


കൊച്ചി
രാജ്യത്തെ കാർഷിക സർവകലാശാലകളിൽ കാർഷിക, കാർഷിക അനുബന്ധ ബിരുദ, പിജി   കോഴ്‌സുകളിൽ   15 ശതമാനം അഖിലേന്ത്യ  ക്വോട്ട പ്രവേശനത്തിനുള്ള പരീക്ഷയ‌്ക്ക‌് ഇപ്പോൾ അപേക്ഷിക്കാം. ഐസിഎആർ–-എഐഇഇഎ (യുജി), ഐസിഎആർ–-എഐഇഇഎ (പിജി), ഐസിഎആർ–-എഐഇഇഎ–-ജെആർഎഫ‌്/എസ‌്ആർഎഫ‌്(പിജിഎസ‌്) പരീക്ഷകൾക്കാണ‌് അപേക്ഷ ക്ഷണിച്ചത‌്.

ഐസിഎആർ–-എഐഇഇഎ (യുജി) കോഴ്‌സുകൾ:
ബി‌എസ‌്സി അഗ്രികൾച്ചർ/ഹോർട്ടികൾച്ചർ/ഫോറസ‌്ട്രി/കമ്മ്യൂണിറ്റി സയൻസ‌്/സെറികൾച്ചർ.
ബാച്ചിലർ ഓഫ‌് ഫിഷറീസ‌് സയൻസ‌് (ബിഎഫ‌്എസ‌്സി).

ബിടെക‌് അഗ്രികൾച്ചറൽ എൻജിനിയറിങ‌്, ഡയറി ടെക‌്നോളജി, ബയോടെക‌്നോളജി, ഫുഡ‌് ടെക‌്നോളജി, ഫുഡ‌് ടെക‌്നോളജി. ബാച്ചിലർ ഓഫ‌് ഫുഡ‌് ന്യൂട്രിഷ്യൻ .
ഐസിഎആർ–-എഐഇഇഎ (യുജി) യോഗ്യത: അപേക്ഷിക്കുന്ന കോഴ‌്സനുസരിച്ച‌്  ഫിസിക‌്സ‌്, കെമിസ‌്ട്രി, ബയോളജി/ മാത്തമാറ്റിക‌്സ‌്/അഗ്രികൾച്ചർ എന്നിവയിൽ മുന്ന‌് വിഷയങ്ങൾ പഠിച്ച‌് പ്ലസ‌്ടു   പാസായിരിക്കണം. അല്ലെങ്കിൽ അവസാനവർഷ പരീക്ഷ എഴുതുന്നവരായിരിക്കണം.  കുറഞ്ഞത്‌ 50 ശതമാനം മാർക്ക്‌ വേണം. എസ‌്സി/എസ‌്ടി, ഭിന്നശേഷി വിഭാഗത്തിന‌് 40 ശതമാനം മാർക്ക‌് വേണം. 2019 ആഗസ‌്ത‌് 31ന‌്  കുറഞ്ഞ പ്രായം 16 വയസ‌്.

ഇതോടൊപ്പം ഐസിഎആർ–-എഐഇഇഎ (പിജി), ഐസിഎആർ–-എഐഇഇഎ–-ജെആർഎഫ‌്/എസ‌്ആർഎഫ‌്(പിജിഎസ‌്) പ്രവേശനപരീക്ഷയ്‌ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്‌.

www.ntaicar.nic.in വെബ‌്സൈറ്റിലൂടെ ഓൺലൈനായി ഏപ്രിൽ 30 വരെ അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top