27 April Saturday

കേരള: ഒന്നാംവര്‍ഷ ബിരുദ പ്രവേശനം സ്പോട്ട് അഡ്മിഷന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Aug 2, 2016

തിരുവനന്തപുരം > കേരള സര്‍വകലാശാല അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./ എയ്ഡഡ്/ സ്വാശ്രയ കോളേജുകളിലും സെന്ററുകളിലും ഒന്നാംവര്‍ഷ ബിരുദപ്രവേശനവുമായി ബന്ധപ്പെട്ട് സ്പോട്ട് അഡ്മിഷന്‍ നടത്തും.

എട്ടിന് എസ്സി/എസ്ടി വിഭാഗത്തിനും 11ന് ജനറല്‍/ (മെറിറ്റ്/ മറ്റ്) സംവരണവിഭാഗങ്ങള്‍ക്കുമാണ് സ്പോട്ട് അഡ്മിഷന്‍.   നാലിന് സര്‍വകലാശാല അഡ്മിഷന്‍ വെബ്സൈറ്റില്‍ www.admissions.kerala universtiy.ac.in റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഒന്നില്‍ കൂടുതല്‍ കോളേജുകളില്‍ പങ്കെടുക്കുന്നവര്‍ പ്രതിനിധിയെ ചുമതലപ്പെടുത്താം. പ്രതിനിധിയായി പങ്കെടുക്കുന്നവര്‍ ഏറ്റവും പുതിയ ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് കരുതണം.

സംവരണ സീറ്റുകളിലെ പ്രവേശനത്തിന് റവന്യൂ അധികൃതരില്‍നിന്ന് ജാതി/വരുമാനം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. വികലാംഗ ക്വോട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ കൃത്യമായ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top