27 April Saturday
തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

ഡിഎം എന്‍ഡോക്രൈനോളജി കോഴ്സിന് എംസിഐ അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Monday Aug 22, 2016


തിരുവനന്തപുരം > കേരളത്തിലാദ്യമായി തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ ഡിഎം എന്‍ഡോക്രൈനോളജി  കോഴ്സിന് മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം. രണ്ട് സീറ്റുകള്‍ക്കുള്ള അംഗീകാരമാണ് എംസിഐ നല്‍കിയത്. മെഡിക്കല്‍ കോളേജിന് കിട്ടിയ ഈ അംഗീകാരം ഏറ്റവും വലിയ നേട്ടമായി കാണുന്നുവെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു.

പ്രമേഹം, തൈറോയിഡ്, മറ്റ് ഹോര്‍മോണ്‍ സംബന്ധമായ ശാസ്ത്രശാഖയാണ് എന്‍ഡോക്രൈനോളജി. ഇത്തരം രോഗങ്ങള്‍ വര്‍ധിച്ചുവരുന്നതിനാലാണ് എന്‍ഡോക്രൈനോളജി എന്ന പ്രത്യേക വിഭാഗം മെഡിക്കല്‍ കോളേജില്‍ സ്ഥാപിതമായത്. ദക്ഷിണേന്ത്യയില്‍ ആന്ധ്രപ്രദേശ്, പോണ്ടിച്ചേരി സംസ്ഥാനങ്ങളിലൊഴികെ സര്‍ക്കാര്‍ മേഖലയില്‍ ഡിഎം എന്‍ഡോക്രൈനോളജി കോഴ്സ് നടത്തുന്നില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top