27 April Saturday
വെറ്ററിനറി സര്‍വകലാശാല

ബിവിഎസ് സി/ ബിടെക് കാറ്റഗറി ഒഴിവിലേക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2016

കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റി 2016—–17 അധ്യയനവര്‍ഷത്തില്‍ നടത്തുന്ന ബിവിഎസ്സി ആന്‍ഡ് എഎച്ച് കോഴ്സിലേക്ക്, ഡിപ്ളോമ/വിഎച്ച്എസ്സിക്കാര്‍ക്ക് സംവരണംചെയ്ത 10 സൂപ്പര്‍ ന്യൂമററി സീറ്റുകളിലേക്കും ബിടെക് (ഡിഎസ്സി ആന്‍ഡ് ടെക്) കോഴ്സിലേക്ക് ഡിപ്ളോമക്കാര്‍ക്ക് സംവരണംചെയ്ത രണ്ടു സീറ്റിലേക്കും അപേക്ഷ ക്ഷണിച്ചു.

    വെറ്ററിനറി സര്‍വകലാശാലയുടെ ഡിപ്ളോമ (പൌള്‍ട്രി പ്രൊഡക്ഷന്‍/ ലബോറട്ടറി ടെക്നിക്സ്) കോഴ്സ് 60 ശതമാനം മാര്‍ക്കോടെ ആദ്യചാന്‍സില്‍ പാസായവര്‍ക്കും, വിഎച്ച്എസ്ഇ (ലൈവ്സ്റ്റോക്ക് ആന്‍ഡ്  പൌള്‍ട്രി) കോഴ്സ് 60 ശതമാനം  മാര്‍ക്കോടെ ആദ്യചാന്‍സില്‍ പാസായവര്‍ക്കും ബിവിഎസ്സി ആന്‍ഡ് എഎച്ച് കോഴ്സിലേക്ക് അപേക്ഷിക്കാം.  ബിവിഎസ്സി കോഴ്സിലേക്ക് അപേക്ഷിക്കുന്നവര്‍ കേരള സര്‍ക്കാര്‍ നടത്തിയ മെഡിക്കല്‍ പൊതുപ്രവേശന പരീക്ഷ പാസായിരിക്കണം.

    കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റിയുടെ ഡിപ്ളോമ ഡയറി സയന്‍സ് കോഴ്സില്‍ ഒജിപിഎ   6.0/10.0 മാര്‍ക്കോടെ ആദ്യചാന്‍സില്‍ പാസായവര്‍ക്ക് ബിടെക് (ഡിഎസ്സി ആന്‍ഡ് ടെക്) കോഴ്സിലേക്കും അപേക്ഷിക്കാം. ബിടെക് കോഴ്സിലേക്ക് അപേക്ഷിക്കുന്നവര്‍ കേരള സര്‍ക്കാര്‍ നടത്തിയ എന്‍ജിനിയറിങ് പ്രവേശനപരീക്ഷയില്‍  അര്‍ഹത നേടിയവരായിരിക്കണം.

    KEAM-2016 റാങ്ക്ലിസ്റ്റിലെ മെറിറ്റിന്റെഅടിസ്ഥാനത്തില്‍മാത്രംആയിരിക്കും പ്രവേശനം.  അപേക്ഷാ ഫോറവും വിശദവിവരവും www.kvasu.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്ത് 12.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top