08 May Wednesday

എംഎസ്സി നേഴ്സിംഗ് പരിയാരത്ത് വെള്ളിയാഴ്ച വാക്ക് ഇന്‍ ഇന്റര്‍വ്യു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 19, 2016

കണ്ണൂര്‍ > അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസി (പരിയാരം മെഡിക്കല്‍ കോളേജ്) ന് കീഴിലുള്ള നേഴ്സിംഗ് കോളേജില്‍ എം.എസ്.സി നേഴ്സിംഗ് കോഴ്സില്‍ ഏതാനും സീറ്റുകള്‍ ഒഴിവ്. ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി നേഴ്സിംഗ്, മെഡിക്കല്‍ സര്‍ജിക്കല്‍ നേഴ്സിംഗ് വിഷയത്തിലാണ് ഒഴിവുള്ളത്. വെള്ളിയാഴ്ച രാവിലെ 11 ന്  നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യു മുഖാന്തിരമാണ് പ്രവേശനം.

ബി.എസ്.സി നേഴ്സിംഗ് അല്ലെങ്കില്‍ പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്സിംഗ് കോഴ്സ് കഴിഞ്ഞ് ഒരുവര്‍ഷം പ്രവൃത്തി പരിചയമോ ഇന്റേണ്‍ഷിപ്പോ നേടിയവര്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രവേശനസമയത്ത് കേരള നേഴ്സസ് ആന്റ് മിഡ്വൈഫ്സ് കൌണ്‍സില്‍  റജിസ്ട്രേഷന്‍ നിര്‍ബന്ധമായും ഉണ്‍ണ്ടായിരിക്കണം.

താത്പ്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്നേദിവസം രാവിലെ 10.30 മണിക്ക് പരിയാരം അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയരക്ടറുടെ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ 0497–2808132 എന്ന നേഴ്സിംഗ് കോളേജ് നമ്പറില്‍ ലഭ്യമാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top