27 April Saturday

കേരള യൂണി. ബിരുദ പ്രവേശനം: സപ്ളിമെന്ററി അലോട്ട്മെന്റ് നാളെ

വെബ് ഡെസ്‌ക്‌Updated: Sunday Jul 30, 2017

തിരുവനന്തപുരം > കേരള സര്‍വകലാശാലയുടെ 2017-18 അധ്യയനവര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള നാലാം സപ്ളിമെന്ററി അലോട്ട്മെന്റ് വു://മറാശശീിൈ. സലൃമഹമൌിശ്ലൃശ്യെേ.മര.ശി എന്ന വെബ്സൈറ്റില്‍ 31ന് പ്രസിദ്ധപ്പെടുത്തും. അപേക്ഷകര്‍ക്ക് ആപ്ളിക്കേഷന്‍ നമ്പരും പാസ്വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ചെയ്ത് തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കാം. കേന്ദ്രീകൃത അലോട്ട്മെന്റ് സംവിധാനത്തിലൂടെ ഇതുവരെയും ഒരു കോളേജിലും പ്രവേശനം ലഭിക്കാത്തതും എന്നാല്‍, ഈ സപ്ളിമെന്ററി അലോട്ട്മെന്റില്‍ പുതുതായി അലോട്ട്മെന്റ് ലഭിക്കുകയും ചെയ്തവര്‍ അഡ്മിഷന്‍ ഫീസ് അടയ്ക്കുന്നതിനുള്ള ചെലാന്‍ പ്രിന്റൌട്ടെടുത്ത് എസ്ബിഐയുടെ ഏതെങ്കിലും ശാഖയില്‍ ഫീസ് അടയ്ക്കണം.

അഡ്മിഷന്‍ ഫീസ് ജനറല്‍വിഭാഗത്തിന് 1525 രൂപയും എസ്സി, എസ്ടി വിഭാഗത്തിന് 840 രൂപയുമാണ്. ഇപ്രകാരം അഡ്മിഷന്‍ ഫീസ് അടച്ചവര്‍ അഡ്മിഷന്‍ ഫീസ് അടച്ചതിന്റെ വിവരം വെബ്സൈറ്റില്‍ നല്‍കിയ ശേഷം അലോട്ട്മെന്റ് മെമ്മോ പ്രിന്റെടുക്കേണ്ടതും മെമ്മോയില്‍ പറഞ്ഞ കോളേജില്‍ പ്രവേശനം നേടേണ്ടതുമാണ്. മുന്‍ അലോട്ട്മെന്റുകള്‍വഴി കോളേജുകളില്‍ പ്രവേശനം നേടിയശേഷം തങ്ങളുടെ ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തിയ അപേക്ഷകര്‍ക്ക് നാലാം സപ്ളിമെന്ററി അലോട്ട്മെന്റില്‍ തങ്ങളുടെ ഹയര്‍ ഓപ്ഷനുകളിലേക്ക് അലോട്ട്മെന്റ് ലഭിച്ചാല്‍ നിര്‍ബന്ധമായും ഇപ്പോള്‍ പ്രവേശനം നേടിയ കോളേജില്‍നിന്ന് ടിസി വാങ്ങി പുതുതായി അലോട്ട്മെന്റ് ലഭിച്ച കോളേജില്‍ പ്രവേശനം നേടണം. ഇങ്ങനെയുള്ളവര്‍ അഡ്മിഷന്‍ ഫീസ് വീണ്ടും അടയ്ക്കേണ്ട.

സപ്ളിമെന്ററി അലോട്ട്മെന്റില്‍ പുതുതായി അലോട്ട്മെന്റ് ലഭിക്കുന്നവര്‍ അഡ്മിഷന്‍ ഫീസ് അടച്ച വിവരം വെബ്സൈറ്റില്‍ ചേര്‍ക്കുമ്പോള്‍ അലോട്ട്മെന്റ് മെമ്മോ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ച കോളേജ്, കോഴ്സ്, കാറ്റഗറി, അഡ്മിഷന്‍ എടുക്കേണ്ട തീയതി എന്നിവ അലോട്ട്മെന്റ് മെമ്മോയില്‍ ഉണ്ടാകും. ആഗസ്ത് 1, 2, 3 തീയതികളിലാണ്് കോളേജുകളില്‍ അഡ്മിഷന്‍ എടുക്കേണ്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top