26 April Friday

വീഡിയോ എഡിറ്റിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 1, 2021


തിരുവനന്തപുരം
കേരള മീഡിയ അക്കാദമി  തിരുവനന്തപുരം സബ്‌സെന്ററിൽ നടത്തുന്ന വീഡിയോ എഡിറ്റിങ് സർട്ടിഫിക്കറ്റ് കോഴ്സിന്റെ 2021 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.   6 മാസമാണ് കോഴ്സിന്റെ കാലാവധി.  30 പേർക്കാണ് പ്രവേശനം.  നൂതന സോഫ്‌റ്റ്‌വെയറുകളിൽ പരിശീലനം നൽകും. 

സർക്കാർ അംഗീകാരമുള്ള കോഴ്സിന് 30,000- രൂപയാണ് ഫീസ്.  പട്ടികജാതി/വർഗ/ഒഇസി വിദ്യാർഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും.  പ്ലസ് ടുവാണ്‌ യോഗ്യത.  യോഗ്യതാ പരീക്ഷയുടെ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.  അക്കാദമി വെബ്സൈറ്റിൽനിന്ന്‌ അപേക്ഷാ ഫോറം  ഡൗൺലോഡ് ചെയ്ത് സമർപ്പിക്കാം. 

അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ പകർപ്പും  സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് എന്ന പേരിൽ എറണാകുളം സർവീസ് ബ്രാഞ്ചിൽ മാറാവുന്ന 300 രൂപയുടെ (പട്ടിക വിഭാഗക്കാർക്ക് 150 രൂപ) ഡിമാൻഡ് ഡ്രാഫ്റ്റും നൽകണം. 

അപേക്ഷ അയക്കേണ്ട വിലാസം കേരള മീഡിയ അക്കാദമി, സബ്സെന്റർ , ഓപ്പോസിറ്റ്‌ ഐസിഐസിഐ ബാങ്ക് , ശാസ്തമംഗലം, തിരുവനന്തപുരം 695010 . അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 15.  വിവരങ്ങൾക്ക് ഫോൺ:  0484 2422275, 9400048282,  0471 2726275


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top