27 April Saturday

പുതുതലമുറ കോഴ്സുകളുമായി ജെയിന്‍ യൂണിവേഴ്സിറ്റി ഓഫ് ക്യാമ്പസ് കൊച്ചിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Mar 29, 2019

കൊച്ചി
പുതുതലമുറ കോഴ്സുകളുമായി രാജ്യത്തെ പ്രമുഖ കൽപ്പിത സർവകലാശാലയായ ജെയിൻ യൂണിവേഴ്സിറ്റിയുടെ ഓഫ് ക്യാമ്പസ് കൊച്ചിയിൽ ആരംഭിക്കുന്നു. ഇൻഫോപാർക്കിന് അനുബന്ധമായുള്ള നോളജ് പാർക്കിലാണ് ജെയിൻ ഓഫ് ക്യാമ്പസ്. 2019–-20 അധ്യയന വർഷത്തിൽ പ്രവർത്തനം ആരംഭിക്കുന്ന  ക്യാമ്പസിൽ കൊമേഴ്സ്, ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്സ്, കംപ്യൂട്ടർ സയൻസ്, ലൈഫ് സയൻസ്, അപ്ലൈഡ് സയൻസ് തുടങ്ങിയ വിഷയങ്ങളിലുള്ള ബിരുദ, ബിരുദാനന്തര കോഴ്സുകൾ ഉണ്ടാകും. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും എല്ലാ കോഴ്സുകളിലേക്കും പ്രവേശനം .

ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെയിൻ ​ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ ഉടമസ്ഥതയിലുള്ള ജെയിൻ യൂണിവേഴ്സിറ്റിക്ക് രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലെ 64 ക്യാമ്പസുകളിലായി 85 വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. നിലവിൽ 75,000 വിദ്യാർഥികൾ പ്രാഥമിക തലം മുതൽ പോസ്റ്റ് ഡോക്ടറൽ തലംവരെയുള്ള കോഴ്സുകളിലായി ഇവിടെ പഠനം നടത്തുന്നുണ്ട്.

ഭാവിയുടെ ആവശ്യങ്ങൾ കണ്ടെത്തി അതിന് അനുസരിച്ച് യുവാക്കളിൽ നൈപുണ്യം വികസിപ്പിക്കുകയും തൊഴിൽ സജ്ജരാക്കുകയും ചെയ്യുന്നതിനുള്ള പാഠ്യപദ്ധതിയാണ് രൂപപ്പെടുത്തിയിരിക്കുന്നതെന്ന‌് ജെയിൻ യൂണിവേഴ്സിറ്റി ചെയർമാൻ ഡോ. ചെൻരാജ് റോയ്ചന്ദ് പറഞ്ഞു.

വിദ്യാർഥികളിൽ സംരംഭകത്വം വളർത്താനും അവരെ വ്യവസായ ലോകവുമായി കൂട്ടിയിണക്കാനും ബിസിനസ‌് ഇൻകുബേഷൻ കേന്ദ്രവും ടെക്നോളജി ഇൻകുബേഷൻ കേന്ദ്രവും ജെയിൻ യൂണിവേഴ്സിറ്റിയിലുണ്ട‌്. പ്ലേസ‌്മെന്റിനായി കൊമേഴ്സ് വിഭാ​ഗത്തിൽ 300 സ്ഥാപനങ്ങളും എൻജിനിയറിങ‌്–- ടെക്നോളജി വിഭാ​ഗത്തിൽ 200ഉം മാനവിക വിഷയങ്ങളിൽ 25 സ്ഥാപനങ്ങളും  ജെയിൻ യൂണിവേഴ്സിറ്റിയുമായി സഹകരിക്കുന്നുണ്ടെന്നും യൂണിവേഴ്സിറ്റി ഇൻഡസ്ട്രി ഇന്റർഫേസ് ഡയറക്ടർ ഡോ. ഈശ്വരൻ അയ്യർ പറഞ്ഞു.

കേരളത്തിൽ വിദ്യാഭ്യാസം, ​ഗവേഷണം, പ്ലേസ‌്മെന്റ‌്, പരിശീലനം എന്നിവയിൽ സവിശേഷമായ സമീപനമാണ് യൂണിവേഴ്സിറ്റി സ്വീകരിക്കുന്നതെന്നും ലോകോത്തര സൗകര്യങ്ങളുള്ള ക്യാമ്പസിൽ വ്യത്യസ‌്ഥങ്ങളായ  വിഷയങ്ങളിൽ സവിശേഷമായ പഠനരീതികളും പരിശീലവും പ്രദാനം ചെയ്യുമെന്നും ന്യൂ ഇനീഷ്യേറ്റീവ് ഡയറക്ടർ ടോം ജോസഫ് പറഞ്ഞു. കേരളത്തിലെ വിദ്യാർഥികൾക്ക് ബംഗളൂരുവിലുള്ള യൂണിവേഴ്സിറ്റിയുടെ കേന്ദ്രീക‌ൃത പ്ലേസ‌്മെന്റ‌്, ‌ട്രെയ‌്നിങ് സെല്ലിന്റെ സേവനം എന്നിവ ലഭ്യമായിരിക്കുമെന്നും ടോം ജോസഫ് വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top