27 April Saturday

ഇന്ത്യ ഇന്റർനാഷണൽ വിദ്യാഭ്യാസ പ്രദർശനം 10 മുതല്‍

വെബ് ഡെസ്‌ക്‌Updated: Sunday Jun 5, 2022

കൊച്ചി> ഇരുപത്തിനാലാമത് ഇന്ത്യ ഇന്റർനാഷണൽ വിദ്യാഭ്യാസ പ്രദർശനം ‘കരിയേഴ്‌സ് ആൻഡ്‌ ക്യാമ്പസസ്’ 10, 11 തീയതികളിൽ മറൈൻഡ്രൈവിലെ താജ് ഗേറ്റ്‌വേ ഹോട്ടലിൽ നടക്കും. വിവിധ കോഴ്‌സുകൾ, കുറഞ്ഞ ചെലവിൽ യൂറോപ്പ്, ക്യാനഡ, മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഡിഗ്രി–- പിജി പഠനാവസരങ്ങൾ, വിദേശത്ത് പഠനത്തോടൊപ്പം ജോലി എന്നിവ പ്രദർശനത്തിൽ പരിചയപ്പെടാം. ഇന്ത്യൻ സർവകലാശാലകളുടെ നൂറുകണക്കിന് വ്യത്യസ്‌ത കോഴ്‌സുകളെപ്പറ്റി അവരുടെ സ്റ്റാളുകളിൽനിന്ന് നേരിട്ട് മനസ്സിലാക്കാം.


ഇന്ത്യയിലും വിദേശത്തുമായി പഠനം സാധ്യമാകുന്ന കോഴ്സുകളുമായി കോളേജുകളും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്ത്യൻ, വിദേശ സർവകലാശാല പ്രതിനിധികളും പങ്കെടുക്കും. വിദേശ എംബിബിഎസ് പഠനത്തിന്റെ വിപുലമായ വിവരങ്ങളും പ്രദർശനത്തിൽ ലഭിക്കും. കരിയർ ക്ലിനിക്കിൽ വ്യക്തിഗത കരിയർ കൗൺസിലിങ്ങും ഉണ്ടായിരിക്കും. പ്രമുഖ വിദ്യാഭ്യാസ–-മാധ്യമ കമ്പനിയായ ഐഎസ്ഇ സംഘടിപ്പിക്കുന്ന പ്രദർശനത്തിലേക്കുള്ള പ്രവേശനം പകൽ 11 മുതൽ രാത്രി ഏഴുവരെയാണ്‌. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സൗജന്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top