26 April Friday

ഐഐടി, എൻഐടി പ്രവേശനം: സാധ്യതകൾ വിലയിരുത്തി ഓപ്‌ഷൻ നൽകാം

ഡോ. ടി പി സേതുമാധവൻUpdated: Monday Jun 11, 2018



രാജ്യത്തെ ഐഐടി, എൻഐടി, ഐഐഐടി, ദേശീയ ടെക്‌നോളജി ഇൻസ്‌റ്റിറ്റ്യൂട്ടുകൾ എന്നിവിടങ്ങളിലേക്കുള്ള ബിടെക്‌, ഇന്റഗ്രേറ്റഡ്‌ എംഎസ്‌സി പ്രോഗ്രാമുകളിലേക്കുള്ള കൗൺസലിങ്‌ പ്രക്രിയ ജൂൺ 15ന്‌ ആരംഭിക്കുകയാണ്‌.
ജെഇഇ മെയിൻ റാങ്ക്‌ലിസ്‌റ്റിൽനിന്നാണ്‌ എൻഐടി, തഞ്ചാവൂരിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫുഡ്‌ടെക്‌നോളജി, നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫുഡ്‌ ടെക്‌നോളജി ആൻഡ്‌ എന്റർപ്രണർഷിപ്പ്‌ (എൻഐഎഫ്‌ടിഇഎം) തുടങ്ങി നാൽപതോളം ഇൻസ്‌റ്റിറ്റ്യൂട്ടുകളിലേക്കുള്ള പ്രവേശനം ജെഇഇ മെയിൻ റാങ്കിന്റെ അടിസ്ഥാനത്തിലാണ്‌.
ജെഇഇ അഡ്‌വാൻസ്‌ഡ്‌ റാങ്ക്‌ലിസ്‌റ്റിൽനിന്നാണ്‌ ഐഐടി, ഐഐഎസ്‌ടി ബിടെക്‌, ഇന്റഗ്രേറ്റഡ്‌ എംഎസ്‌സി പ്രോഗ്രാമുകളിലേക്കും പ്രവേശനം.

ജെഇഇ മെയിൻ, അഡ്‌വാൻസ്‌ഡ്‌ റാങ്കനുസരിച്ച്‌ ഒരുമിച്ചാണ്‌ കൗൺസലിങ്‌ പ്രക്രിയ നടത്തുന്നത്‌. മുഴുവൻ സീറ്റുകളിലേക്കമുള്ള ജോയിന്റ്‌ സീറ്റ്‌ അലോകേഷൻ വെബ്‌സൈറ്റുകളിലൂടെയാണ്‌ അലോട്ട്‌മെന്റ്‌ പ്രക്രിയ. ഔദ്യോഗിക വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്‌മെന്റ്‌ ലിസ്‌റ്റ്‌ ജൂൺ 27ന്‌ പ്രസിദ്ധീകരിക്കും. ആദ്യ റൗണ്ട്‌ സീറ്റുകൾ

ജൂൺ 28ന്‌ അനുവദിക്കും.  സീറ്റ്‌ ഉറപ്പാക്കുന്നത്‌  ജൂൺ 29നാണ്‌. രണ്ടാം റൗണ്ട്‌ സീറ്റ്‌ അലോക്കേഷൻ ജൂലൈ നാലിനും സീറ്റ്‌ ഉറപ്പാക്കുന്നത്‌ ജൂലൈ അഞ്ചിനുമാണ്‌. മൂന്നാംറൗണ്ട്‌ ജൂലൈ ഏഴിനാണ്‌.

ഓപ്‌ഷൻ നൽകുംമുന്പ്‌ കോഴ്‌സ്‌, താൽപര്യമുള്ള സ്ഥാപനങ്ങൾ, സാധ്യത എന്നിവ വിലയിരുത്താൻ രക്ഷിതാക്കളും വിദ്യാർഥികളും ശ്രമിക്കണം.

2017ലെ കട്ട്‌ ഓഫ്‌ റാങ്കുകൾ:
ഐഐടി: ജനറൽ 14927, ഒബിസി 4182, എസ്‌സി 2320, എസ്‌ടി 1139.
എൻഐടി: ജനറൽ 1044649, ഒബിസി 348008, എസ്‌സി 97456, എസ്‌ടി 43870.
ഐഐഐടി: ജനറൽ 34474, ഒബിസി 13970, എസ്‌സി 8656, എസ്‌ടി 7232.
ജോയിന്റ്‌ സീറ്റ്‌ അലോക്കേഷൻ അതോറിറ്റി വെബ്‌സൈറ്റിൽ ഓപ്‌ഷൻ പ്രക്രിയയിൽ FREEZE ഓപ്‌ഷൻ നൽകിയാൽ ലഭിച്ച സീറ്റ്‌ അംഗീകരിച്ച്‌ ഹയർഓപ്‌ഷൻ സൗകര്യം ലഭിക്കും.  FLOAT  ഓപ്‌ഷനിലൂടെ മറ്റു ഇൻസ്‌റ്റിറ്റ്യൂട്ടുകളിൽ ഹയർഓപ്‌ഷൻ പരിഗണിക്കും.  SLIDE  ഓപ്‌ഷനിലൂടെ ആദ്യം സീറ്റ്‌ അനുവദിച്ച സ്ഥാപനത്തിൽ കൂടുതൽ താൽപര്യമുള്ള ബ്രാഞ്ചുകളിലേക്കുമാറാം.

എൻഐടി അവസാന റാങ്ക്‌ 2017ൽ:
കോഴിക്കോട്‌ : ജനറൽ 33271, ഒബിസി 11802. സൂറത്ത്‌കാൽ: ജനറൽ 22552, ഒബിസി 6655.
തിരുച്ചിറപ്പള്ളി:  വാറങ്കൽ: 15528, ഒബിസി 8108. പുതുച്ചേരി: 26929, ഒബിസി 9231.
സീറ്റുകൾ:ഐഐടി ഖരക്‌പുർ 1341, വാരണാസി 1090, റൂർക്കി 975, ബോബേ 929, ധൻബാദ്‌ 912. ഡൽഹി 851, മദ്രാസ്‌ 838, കാൺപുർ 827, ഗുവഹാത്തി 645, ഭുവനേശ്വർ 350, ഹൈദരാബാദ്‌ 285, ഇൻഡോർ 260, പാറ്റ്‌ന 225. പാലക്കാട്‌ 200.
2017ൽ ഐഐടി അവസാന റാങ്ക്‌ ജനറൽ: ബോബേ 2308, മദ്രാസ്‌ 4546, ഖരക്‌പുർ 6881, കാൺപുർ 6604, റൂർക്കി 7688, ഇൻഡോർ 2822, ഗാന്ധിനഗർ 7835, പാലക്കാട്‌ 9509, തിരുപ്പതി 9374, ഗോവ 8717, പറ്റ്‌ന 8281,
വാരണാസി 10730, ധൻബാദ്‌ 10455, ഡൽഹി 5161, ജോധ്‌പുർ 7211.

ഐഐഐടികൾ:
കോട്ടയം 33239, കാഞ്ചിപുരം 33612, തിരുച്ചിറപ്പിള്ളി 33436, ധാർവാഡ്‌ 33432, ചിറ്റൂർ 23084, കുർത്തൂൽ 35497.
സീറ്റുകളെക്കുറിച്ചും ഓപ്‌ഷൻ നൽകുന്നതിനെക്കുറിച്ചും വിശദമായ വെബ്‌സൈറ്റുകളിൽ നിന്നറിയാം.  https://jeeadv.ac.in
 www.josaa.nic.in, http://jointseatallocationauthority.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top