26 April Friday

എന്‍ജിനിയറിങ്, മെഡിക്കല്‍ പ്രവേശനം: ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ചുതുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2017

തിരുവനന്തപുരം >  കേരളത്തില്‍ എന്‍ജിനിയറിങ്, മെഡിക്കല്‍ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ സ്വീകരിച്ചുതുടങ്ങി.  എന്‍ജിനിയറിങ്ങിന് അപേക്ഷിക്കുന്നവരും മെഡിക്കല്‍, ഡെന്റല്‍, മെഡിക്കല്‍ അനുബന്ധ പ്രവേശനത്തിന് നീറ്റിലേക്ക് അപേക്ഷിക്കുന്നവരും സംസ്ഥാന പ്രവേശനപരീക്ഷാ കമീഷണറുടെ കീമിലേക്കും അപേക്ഷിക്കണം. www.cee.kerala.gov.in വെബ്സൈറ്റിലൂടെ 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 

എന്‍ജിനിയറിങ്
2017-18 അധ്യയനവര്‍ഷത്തെ എന്‍ജിനിയറിങ് കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍  സംസ്ഥാന പ്രവേശനപരീക്ഷാ കമീഷണര്‍ ഏപ്രില്‍ 24, 25 തീയതികളില്‍ നടത്തുന്ന പ്രവേശനപരീക്ഷ എഴുതണം. www.cee.kerala.gov.in   വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. 

മെഡിക്കല്‍
എംബിബിഎസ്, ബിഡിഎസ്് കോഴ്സുകള്‍ക്കും ആയുര്‍വേദ, ഹോമിയോപതി, സിദ്ധ, യുനാനി, എന്നീ മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കും ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ അനുബന്ധ കോഴ്സുകളിലേക്കുമുള്ള പ്രവേശനം നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിലാണെങ്കിലും സംസ്ഥാന പ്രവേശനപരീക്ഷാ കമീഷണറുടെ 'കീം' നിബന്ധനകള്‍ക്ക് വിധേയമാകും. അതിനാല്‍ ഇതില്‍ ഏത് മെഡിക്കല്‍ കോഴ്സില്‍ പ്രവേശനം ആഗ്രഹിക്കുന്നവരും നീറ്റിന് അപേക്ഷിക്കുന്നതിനൊപ്പംതന്നെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലുംഅപേക്ഷിക്കണം.  നീറ്റിലേക്ക് മാര്‍ച്ച് ഒന്നുവരെ cbseneet.nic.in  എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.

ആര്‍കിടെക്ചര്‍
ആര്‍കിടെക്ചര്‍ കോഴ്സുകളില്‍ പ്രവേശനം കൌണ്‍സില്‍ ഓഫ് ആര്‍കിടെക്ചര്‍ നടത്തുന്ന നാഷണല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ ആര്‍കിടെക്ചര്‍ (നാറ്റ) സ്കോറിനും യോഗ്യതാ പരീക്ഷയിലെ മാര്‍ക്കിനും തുല്യപരിഗണന നല്‍കി പ്രവേശനപരീക്ഷാ കമീഷണര്‍ തയ്യാറാക്കുന്ന റാങ്ക്ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ്. അതുകൊണ്ട് ആര്‍കിടെക്ചര്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ നാറ്റ ടെസ്റ്റിന് അപേക്ഷിച്ച് പരീക്ഷ എഴുതുകയും ംംം.രലല.സലൃമഹമ.ഴ്ീ.ശി വെബ്സൈറ്റിലൂടെ അപേക്ഷിക്കുകയും വേണം. നാറ്റ ടെസ്റ്റിന് അപേക്ഷിക്കാന്‍ ഫെബ്രുവരി 11 അവസാനതീയതി.
അപേക്ഷാഫീസ് കുറച്ചു

ഈ വര്‍ഷം അപേക്ഷാഫീസ് കുറച്ചിട്ടുണ്ട്. അപേക്ഷാഫീസ് ജനറല്‍ വിഭാഗത്തിന് 800 രൂപയാണ്. എസ്സി വിഭാഗത്തിന് 400 രൂപയും. എസ്ടി വിഭാഗത്തിന് ഫീസില്ല. (കഴിഞ്ഞവര്‍ഷം ജനറല്‍വിഭാഗത്തിന് 1000 രൂപയും എസ്സി വിഭാഗത്തിന് 500 രൂപയുമായിരുന്നു). അപേക്ഷാഫീസ് ഓണ്‍ലൈനായോ അല്ലെങ്കില്‍ ഓണ്‍ലൈന്‍ അപേക്ഷാസമര്‍പ്പണവേളയില്‍ ലഭിക്കുന്ന ഇ-ചെലാന്‍ ഉപയോഗിച്ച്  ഹെഡ്/സബ് പോസ്റ്റ് ഓഫീസുകളിലോ എസ്ബിടിയുടെ തെരഞ്ഞെടുത്ത ശാഖകളിലോ അടയ്ക്കാം.  ഇത്തവണ അച്ചടിച്ച പ്രോസ്പെക്ട്സ് ഇല്ല. വെബ്സൈറ്റില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്യണം. അപേക്ഷയുടെ പ്രിന്റൌട്ടും അനുബന്ധരേഖകളും പ്രവേശനപരീക്ഷാ കമീഷണറുടെ ഓഫീസിലെത്തിക്കേണ്ട അവസാനദിവസം ഫെബ്രുവരി 28.

ഹെല്‍പ് ലൈന്‍
വിവരങ്ങള്‍ പ്രവേശനപരീക്ഷാ കമീഷണറുടെ www.cee-kerala.org വെബ്സൈറ്റിലും. സംസ്ഥാനത്തെ മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ഓണ്‍ലൈന്‍ അപേക്ഷ നല്‍കാന്‍ സംവിധാനമുണ്ട്. ഹെല്‍പ്ലൈന്‍: 0471 2339101, 2339102, 2339103, 2339104. സിറ്റിസണ്‍സ് കോള്‍സെന്ററുകളിലും അവധിദിവസങ്ങള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ വിളിക്കാം. ബിഎസ്എന്‍എല്‍ നെറ്റ്വര്‍ക് ലാന്‍ഡ് ലൈനില്‍നിന്ന് 155300, മൊബൈല്‍ ഫോണില്‍നിന്ന് 0471 155300. മറ്റു നെറ്റ്വര്‍ക്കില്‍നിന്ന് 0471 2115054, 2115098, 2335523.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top