26 April Friday

30ന് എല്ലാ സ്കൂളും ലഹരിക്കെതിരെ പ്രതിജ്ഞയെടുക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2017

തിരുവനന്തപുരം > സംസ്ഥാന ലഹരിവര്‍ജന മിഷന്‍ വിമുക്തിയോടനുബന്ധിച്ച് 30ന് സംസ്ഥാനത്തെ എല്ലാ ഹൈസ്കൂള്‍/ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അസംബ്ളികളിലും വിദ്യാര്‍ഥികളും അധ്യാപകരും ഒത്തുചേര്‍ന്ന് ലഹരിക്കെതിരെ പ്രതിജ്ഞയെടുക്കും. 30നുള്ളില്‍ ലഹരിവിരുദ്ധ ക്ളബ്ബുകള്‍ രൂപീകരിച്ചിട്ടില്ലാത്ത മുഴുവന്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ലഹരിവിരുദ്ധ ക്ളബ്ബുകള്‍ രൂപീകരിക്കണമെന്ന് വിമുക്തി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

കൂടാതെ പൊതുസമൂഹത്തെയാകെ ഉള്‍ക്കൊള്ളിച്ച് ലഹരിക്കെതിരെയുള്ള സന്ദേശം വീടുവീടാന്തരം എത്തിക്കുന്നതിന് സംസ്ഥാനത്തെ മുഴുവന്‍ ഗൃഹങ്ങളിലും മാര്‍ച്ച് എട്ട് വനിതാദിനത്തില്‍ കുടുംബശ്രീ, അങ്കണവാടി, ആശ വര്‍ക്കര്‍, അയല്‍ക്കൂട്ടം പ്രവര്‍ത്തകര്‍ മുഖേന വിമുക്തിയുടെ സ്റ്റിക്കര്‍ പതിക്കുന്ന മഹത്തായ യജ്ഞത്തിന് തുടക്കംകുറിക്കും.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top