27 April Saturday

കാർഷിക കോഴ്സുകൾ: പഠനവും സാധ്യതകളും

ഡോ. ടി പി സേതുമാധവൻUpdated: Monday Mar 4, 2019


കാർഷിക കോഴ്സുകളെകുറിച്ച് വിദ്യാർഥികളിലും  രക്ഷിതാക്കളിലും ഏറെസംശയങ്ങളുണ്ട്.  ഇവയിലേക്കുള്ളകോഴ്സുകൾ, പാഠ്യവിഷയങ്ങൾ, ഉപരിപഠന സാധ്യത, തൊഴിലവസരങ്ങൾഎന്നിവയെക്കുറിച്ചാണ്സംശയങ്ങളേറെയും.

കോഴ്സുകൾ
നാലുവർഷ ബിഎസ്സി (ഓണേഴ്സ്) അഗ്രികൾച്ചർ,  ബിഎസ്സി (ഓണേഴ്സ്) ഫോറസ്ട്രി, ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ്, അഞ്ച്വർഷ ബാച്ചിലർ ഓഫ് വെറ്ററിനറി സയൻസ് ആൻഡ് അനിമൽഹസ്ബന്ററിഎന്നിവയ്ക്കുള്ള പ്രവേശനം നീറ്റ്റാങ്ക്ലിസ്റ്റിൽ നിന്നാണ്.  ബിഎസ്സി അഗ്രിക്കൾച്ചർ, ഫോറസ്ട്രി എന്നിവ കേരള കാർഷിക സർവകലാശാലയുടെ കീഴിലാണ്. ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ് ‐ കേരള യൂണിവേഴ്സിറ്റി ഫോർ ഫിഷറീസ്  ആൻഡ് ഓഷ്യാനോഗ്രാഫിക്ക് സ്റ്റഡീസിന്റെ കീഴിലുമാണ്.  ബിവിഎസ്സി ആൻഡ് എഎച്ച്  കേരള വെറ്ററിനറി  സർവകലാശാലയുടെകീഴിലാണ്.

1. ബിഎസ്സി അഗ്രിക്കൾച്ചർ
 ബിഎസ്സി. അഗ്രിക്കൾച്ചർ പഠിക്കാൻ കേരളത്തിൽ വെള്ളായണി (തിരുവനന്തപുരം)  വെള്ളാനിക്കര (തൃശ്ശൂർ), പടന്നക്കാട് (കാസർകോഡ്) എന്നിവിടങ്ങളിൽ മൂന്നു കോളേജുകളുണ്ട്. അഗ്രോണമി, പ്ലാന്റ് ജനറ്റിക്സ്, സോയിൽ സയൻസ്, എന്റമോളജി, അഗ്രികൾച്ചർ എൻജിനിയറിങ്,  കാലാവസ്ഥാശാസ്ത്രം, പാത്തോളജി, ഹോർട്ടിക്കൾച്ചർ, അഗ്രിക്കൾച്ചർ, എക്സറ്റൻഷൻ എന്നിവ കോഴ്സിലെ പാഠ്യവിഷയങ്ങളാണ്. കാർഷിക തൊഴിൽനൈപുണ്യ പരിശീലനവുംവിദ്യാർഥികൾക്ക് ലഭിക്കും. മേൽസൂചിപ്പിച്ച കോഴ്സുകളിൽ ബിരുദ, ബിരുദാനന്തര പഠനവും ഡോക്ടറൽ ഗവേഷണ സൗകര്യങ്ങളുമുണ്ട്. അഗ്രിബിസിനസ്സ്മികച്ച ഉപരിപഠന മേഖലയാണ്.

കോഴ്സ് പൂർത്തിയാക്കിയവർക്ക് അഗ്രിക്കൾച്ചർ ഓഫീസർ,  പ്ലാന്റേഷൻ  മാനേജർ, അഗ്രിക്കൾച്ചർ റിസർച്ച്സയന്റിസ്റ്റ്, അഗ്രിക്കൾച്ചർ ഡെവലപ്മെന്റ്ഓഫീസർ, അഗ്രിബിസിനസ്സ്മാനേജർ, അസിസ്റ്റന്റ് പ്രൊഫസ്സർ, ബാങ്ക് ഓഫീസർ, ഇൻഷൂറൻസ് ഓഫീസർ തുടങ്ങിയമേഖലകളിൽ പ്രവർത്തിക്കാം.  അഗ്രക്കൾച്ചർ റിസർച്ച് സയന്റിസ്റ്റ്, അസിസ്റ്റന്റ് പ്രൊഫസ്സർതസ്തികയ്ക്ക് ബിരുദാനന്തര ബിരുദ പഠനവും യഥാക്രമം എആർഎസ്, നെറ്റ് പരീക്ഷ പൂർത്തിയാക്കണം .കാർഷികഗവേഷണത്തിൽ താൽപര്യമുള്ളവർക്ക് വിദേശ പഠനത്തിന്  ശ്രമിക്കാം.

2. ബാച്ചിലർ ഓഫ് സയൻസ് ഇൻ ഫോറസ്ട്രി   
ബാച്ചിലർ ഓഫ് സയൻസ് ഇൻ ഫോറസ്ട്രിയ്ക്കുള്ള തൃശ്ശൂർജില്ലയിലെ വെള്ളാനിക്കരയിലുള്ള കോളേജ് ഓഫ് ഫോറസ്ട്രിയിലാണ്. പാരിസ്ഥിതിക പഠനം, ഡെൻഡ്രോളജി, ബയോകെമിസ്ട്രി, സൈറ്റോളജി, കാലാവസ്ഥാ പഠനം, കംപ്യൂട്ടർ പഠനം, ഫോറസ്റ്റ് മാനേജ്മെന്റ്, വുഡ്സയൻസ്, വൈൽഡ്ലൈഫ് മാനേജ്മെന്റ്, ഫോറസ്റ്റ് പോളിസി ലെജിസ്ലേഷൻ, പാത്തോളജി തുടങ്ങിയ നിരവധി വിഷയങ്ങളുണ്ട്. കോഴ്സ് പൂർത്തിയാക്കിയവർക്ക് വനംവകുപ്പ്, സുവോളജിക്കൽ പാർക്കുകൾ, പ്ലാന്റേഷൻസ്, ഫോറസ്റ്റ് നേഴ്സറികൾ, നാഷണൽ പാർക്കുകൾ, ബാങ്കുകൾ, ഇൻഷൂറൻസ് കമ്പനികൾ, ഗവേഷണസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കാം.

ബിരുദാനന്തര പഠനം പൂർത്തിയാക്കിയവർക്ക് എആർ എസിനു ശേഷം അഗ്രിക്കൾച്ചർറിസർച്ച്സയന്റിസ്റ്റാകാം. നെറ്റ് പൂർത്തിയാക്കിയാൽ ഫോറസ്ട്രി കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസറാകാം.   ഗവേഷണത്തിനും, വിദേശ പഠനത്തിനും സാധ്യതയേറെയുണ്ട്.

3. ബിവിഎസ്സി ആൻഡ് എഎച്ച്
വെറ്ററിനറിസയൻസ് പഠിക്കാൻ തൃശ്ശൂർ ജില്ലയിലെ മണ്ണുത്തിയിലും, വയനാട് ജില്ലയിലെ പൂക്കോടും വെറ്ററിനറി കോളജുകളുണ്ട്. അഞ്ചുവർഷ കോഴ്സിൽ അവസാന സെമസ്റ്റർ ഇന്റേൺഷിപ്പാണ്.  ഫിസിയോളജി, ബയോകെമിസ്ട്രി, ലൈവ്സ്റ്റോക്ക്മാനേജ്മെന്റ്, മൈക്രോബയോളജി, എക്റ്റ്രൻഷൻ, ക്ലിനിക്കൽ മെഡിസിൻ, സർജറി, ഗൈനക്കോളജി,  പബ്ലിക്ഹെൽത്ത്, ജനറ്റിക്സ്, മീറ്റ് സയൻസ്, പൌൾട്രി സയൻസ്, ഡയറി സയൻസ്, ഫോഡർ പ്രൊഡക്ഷൻ തുടങ്ങി നിരവധി  വിഷയങ്ങളുണ്ട്.

കോഴ്സ് പൂർത്തിയാക്കിയവർക്ക് സംസ്ഥാന, കേന്ദ്ര സർക്കാരിന്റെ കീഴിൽ വെറ്ററിനറി സർജൻ, വെറ്ററിനറി കൺസൾട്ടന്റ്ായി പ്രവർത്തിക്കാം.  ക്ഷീരോൽപ്പാദക യൂണിയനുകൾ, ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, സ്വകാര്യ ഫാമുകൾ, പൊതുമേഖലാസ്ഥാപനങ്ങൾ, ഗവേഷണകേന്ദ്രങ്ങൾ എന്നിവിടങ്ങളിലും തൊഴിലവസരങ്ങളുണ്ട്. ബിരുദാനന്തര  പഠനം പൂർത്തിയാക്കിയവർക്ക് സയന്റിസ്റ്റ്, അസിസ്റ്റന്റ് പ്രൊഫസ്സറാകാം. ഏറെവിദേശ പഠന ഗവേഷണ സാധ്യതയുള്ളകോഴ്സാണിത്.

4. ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ്
ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ് കൊച്ചിയിലെ പനങ്ങാട് കോളേജിലുണ്ട്. അക്വാകൾച്ചർ, ബയോകെമിസ്ട്രി, മൈക്രോബയോളജി, എക്കണോമിക്സ്, ന്യൂട്രീഷൻ, ഫുഡ്ടെക്നോളജി, ഇക്കോസ്റ്റാറ്റിസ്റ്റിക്സ്, ബയോടെക്നോളജി, ഇക്കോളജി, പാത്തോളജി, ഡിസാസ്റ്റർമാനേജ്മെന്റ് തുടങ്ങി നിരവധി  കോഴ്സുകളുണ്ട്.

കോഴ്സ് പൂർത്തിയാക്കിയവർക്ക് സർക്കാർ, പൊതുമേഖലസ്ഥാപനങ്ങൾ, മത്സ്യഫെഡ്, സന്നദ്ധ സംഘടനകൾ, ഹാച്ചറികൾ, ഗവേഷണസ്ഥാപനങ്ങൾ സർവ്വകലാശാലകൾ, ഫിഷറീസ്കോളേജുകൾ, എന്നിവിടങ്ങളിൽ രാജ്യത്തിനകത്തും വിദേശത്തും പ്രവർത്തിക്കാം.

5. കാർഷിക എൻജിനിയറിങ്
എൻജിനിയറിങ് പ്രവേശന പരീക്ഷയിലുൾപ്പെടുത്തി കാർഷിക, ഡയറി, ഫുഡ്ടെക് നോളജി ബി.ടെക് പ്രോഗ്രാമുകളുണ്ട്.    കേരള കാർഷിക  സർവകലാശാലയുടെകീഴിൽതവന്നൂരിലുള്ള കോളേജ് ഓഫ് അഗ്രിക്കൾച്ചറൽ എൻജിനിയറിങ്ങിൽ ബിടെക് അഗ്രികൾച്ചർ എൻജിനിയറിങ്, ഫുഡ് എൻജിനിയറിങ് പ്രോഗ്രാമുകളുണ്ട്.

വെറ്ററിനറി സർവകലാശാലയുടെകീഴിൽ മണ്ണുത്തി, പൂക്കോട്, കോലാഹലമേട് (ഇടുക്കി) ചെറ്റച്ചൽ (തിരുവനന്തപുരം) എന്നിവിടങ്ങളിൽ ബിടെക് ഡയറിടെക്നോളജി പഠിക്കാനുതകുന്ന ഡയറി സയൻസ്  കോളേജുകളും, മണ്ണുത്തിയിൽ ഫുഡ്ടെക്നോളജി കോളേജുമുണ്ട്.കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ്  ആൻഡ് ഓഷ്യാനോഗ്രാഫിക് സ്റ്റഡീസിന്റെകീഴിൽ കൊച്ചിയിലെ  പനങ്ങാട് ഫിഷറീസ്കോളേജിൽ ബിടെക് ഫുഡ്ടെക്നോളജി പ്രോഗ്രാമുണ്ട്.

www.kufos.ac.in, www.kvasu.ac.in, www.kau.in

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top