26 April Friday

വിജയ് സേതുപതിയും ഐശ്വര്യ രാജേഷും പ്രധാന വേഷത്തിലെത്തുന്ന 'കാ പെ രാണസിങ്ക'വും ഒടിടി റിലീസിനെന്ന് സൂചന

വെബ് ഡെസ്‌ക്‌Updated: Sunday Jun 7, 2020

ലോക്ക്ഡൗണിനെ തുടര്‍ന്ന് തിയ്യറ്ററുകള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ പല നിര്‍മാതാക്കളും സിനിമ റിലീസിന് ഒടിടി പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുകയാണ്. വിജയ് സേതുപതി നായകനായ കാ പെ രാണസിങ്കമാണ് ഇപ്പോള്‍ അവസാനമായി ഈ പട്ടികയില്‍ ഇടം പിടിക്കാനൊരുങ്ങുന്നത്. സിനിമയുടെ നിര്‍മാതാക്കള്‍ ആമസോണ്‍ പ്രൈമുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

രാഷ്ട്രീയ പശ്ചാത്തലം ആസ്പദമാക്കിയുള്ള കഥയാണ് കാ പെ രാണസിങ്കം പറയുന്നത്. ഐശ്വര്യ രാജേഷാണ് നായിക വേഷം ചെയ്യുന്നത്. ഒടിടി റിലീസുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പ് ഉടനെയുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പി വീരുമാണ്ടി സംവിധാനം ചെയ്യുന്ന സിനിമ കെ.ജി.ആര്‍. സ്റ്റൂഡിയോസിന്റെ ബാനറില്‍ കൊട്ടപാടി ജെ. രാജേഷാണ് നിര്‍മിക്കുന്നത്. രംഗരാജ് പാണ്ഡെ, യോഗി ബാബു, വേല രാമമൂര്‍ത്തി, സമുദ്രകനി എന്നിവരും സിനിമയില്‍ വേഷമിടുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top