26 April Friday

റോയ് മണപ്പള്ളില്‍ സംവിധായകനാവുന്ന 'തൂലിക'

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021

പെഗാസസിന്റെ ബാനറില്‍ ജനിസിസ് നിര്‍മിക്കുന്ന ' തൂലിക' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ റിലീസ് ചെയ്തു. റോയ് മണപ്പള്ളില്‍ കഥ, തിരക്കഥ, ഗാനങ്ങളെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാത്യൂസ് ജോണ്‍,ടോണി, മോഹന്‍ അയിരൂര്‍, വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍,
ടോം ജേക്കബ്,ജോയ് ജോണ്‍,ഹരിശ്രീ യൂസഫ്, അഭിജിത്ത് അജിത്, അഞ്ജലി പുളിക്കല്‍,ദേവി ചന്ദന,സിന്ധു വേണുഗോപാല്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


  ഭാര്യയുടെ പേരില്‍ കഥയെഴുതുന്ന ഒരു എഴുത്തുകാരന്റെ ജീവിതമാണ്  തൂലിക പറയുന്നത്.ജോസ് ലൂയിസ് ഛായാഗ്രഹണം.ലിപ്സണ്‍ സംഗീതം പകര്‍ന്ന ചിത്രത്തിലെ ആറു ഗാനങ്ങള്‍ കെ.ജി.മാര്‍ക്കോസ്, അലോഷ്യസ് പെരേര, രമേശ് മുരളി, ജെനി എന്നിവര്‍ ആലപിക്കുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top