26 April Friday

‌ലഫ്റ്റ്നന്റ് റാം കാത്തിരിക്കുന്നു... നിങ്ങളുടെ കത്തുകൾക്കായി; ദുൽഖറിനെ നേരിട്ട് കാണാൻ ആരാധകർക്ക് അവസരം

വെബ് ഡെസ്‌ക്‌Updated: Sunday Jul 24, 2022

ദുൽഖർ സൽമാനും , ഹനു രാഘവപുടിയും , സ്വപ്‌ന സിനിമാസും ഒന്നിക്കുന്ന സീതാരാമം ഓഗസ്റ്റ് അഞ്ചിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്. ചിത്രത്തിലെ ദുൽക്കറിന്റെ കഥാപാത്രമായ ലെഫ്റ്റനന്റ് റാമിന്‌ ഒരു കത്തെഴുതാൻ ആഗ്രഹം തോന്നുന്നവർക്ക് അതിനുള്ള അവസരം ഒരുക്കുകയാണ് അണിയറ പ്രവർത്തകർ. ആരാധകർഎഴുതിയ കത്ത് #SitaRamamMalayalam Movie #LetterToLieutenantRam #WayfarerFilms എന്നീ ഹാഷ്‌ടാഗുകളോട് കൂടി സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുക. വിജയികൾക്ക് ലഫ്റ്റനന്റ് റാമിനെ നേരിൽ കാണുവാനും സമ്മാനങ്ങൾ നേടുവാനും അവസരമുണ്ട്! WRITE A LETTER TO LIEUTENANT RAM & WIN A CHANCE TO MEET HIM..! ഇതാണ് സംഭവം.

വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന  സീതാരാമം, പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രണയകഥയാണ്. ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിൽ പ്രണയ ജോഡി ആയി മൃണാൽ തക്കൂർ എത്തുന്നു. ഒപ്പം മറ്റൊരു പ്രധാന വേഷത്തിൽ രശ്‌മിക മന്ദാനയുമുണ്ട്.  പ്രണയകഥകളുടെ മാസ്റ്റർ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വപ്‌ന സിനിമയുടെ കീഴിൽ അശ്വിനി ദത്താണ് ചിത്രം നിർമ്മിക്കുന്നത്.

തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ഒരേ സമയം ചിത്രം റിലീസ് ചെയ്യും. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ഒരേസമയം നിർമ്മിക്കുന്ന സീതാരാമത്തിന്റെ ഛായാഗ്രഹണം പി എസ് വിനോദാണ്. അഡീഷണൽ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ശ്രേയസ് കൃഷ്ണയാണ്. അഭിനേതാക്കൾ: ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദന്ന, സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ്, തരുൺ ഭാസ്‌ക്കർ, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാർ, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, വെണ്ണേല കിഷോർ തുടങ്ങിയവർ വേഷമിടുന്നു.

സാങ്കേതിക സംഘം: സംവിധായകൻ: ഹനു രാഘവപുടി നിർമ്മാതാക്കൾ: അശ്വിനി ദത്ത് ബാനർ: സ്വപ്‌ന സിനിമ അവതരിപ്പിക്കുന്നത്: വൈജയന്തി മൂവീസ് ഡിഒപി: പി എസ് വിനോദ്, ശ്രേയസ് കൃഷ്‌ണ സംഗീത സംവിധായകൻ: വിശാൽ ചന്ദ്രശേഖർ എഡിറ്റർ: കോത്തഗിരി വെങ്കിടേശ്വര റാവു പ്രൊഡക്ഷൻ ഡിസൈൻ: സുനിൽ ബാബു കലാസംവിധാനം: വൈഷ്ണവി റെഡ്ഡി, ഫൈസൽ അലി ഖാൻ കോസ്റ്റ്യൂം ഡിസൈനർ: ശീതൾ ശർമ്മ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഗീതാ ഗൗതം പിആർഒ: ആതിര ദിൽജിത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top