26 April Friday

പുതിയ രാജ്, ഡി കെ സീരീസില്‍ ഷാഹിദ് കപൂറിന്റെ ഡിജിറ്റല്‍ അരങ്ങേറ്റം പ്രഖ്യാപിച്ച് ആമസോണ്‍ പ്രൈം വീഡിയോ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2021



മുംബൈ,:  2021–ഷാഹിദ് കപൂറിനെ നായകനാക്കി പുറത്തിക്കുന്ന ആമസോണ്‍ ഒറിജിനല്‍ സീരീസിന്റെ നിര്‍മ്മാണം ആരംഭിച്ചതായി പ്രഖ്യാപിച്ച് ആമസോണ്‍ പ്രൈം വീഡിയോ.  രാജ് നിഡിമോരുവിന്റെയും കൃഷ്ണ ഡി കെ യുടെയും സൃഷ്ടിയായ രസകരമായ ഡ്രാമ ത്രില്ലര്‍ നടന്‍ ഷാഹിദ് കപൂറിന്റെ ഡിജിറ്റല്‍ അരങ്ങേറ്റത്തിന് തുടക്കം കുറിക്കും.

രാജിന്റെയും ഡികെയുടെയും ട്രേഡ്മാര്‍ക്കില്‍ ഇരുണ്ടതും പരിഹാസം കലര്‍ന്നതുമായ നര്‍മ്മം നിറഞ്ഞിരിക്കുന്ന ഈ സീരീസ്, 240 ഓളം രാജ്യങ്ങളിലും പ്രദേശങ്ങളിലും ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീംമിംഗ് ചെയ്യുന്ന ഫാമിലി മാന്റെ മികച്ച വിജയത്തെ തുടര്‍ന്ന് ആമസോണ്‍ പ്രൈം വീഡിയോയുമായുള്ള  ഇരുവരുടെയും പുതിയ സഹകരണമാണിത്.  സീത ആര്‍ മേനോന്‍, സുമന്‍ കുമാര്‍, ഹുസൈന്‍ ദലാല്‍ എന്നിവരും ചേര്‍ന്നാണ് ഷോ രചിച്ചിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top