26 April Friday

"വിശ്വാസം വ്രണപ്പെടുത്തുന്നു'; സെയ്‌ഫിന്റെ താണ്ഡവ് വെബ്‌സീരീസ്‌ നിരോധിക്കണമെന്ന്‌‌ ബിജെപി

വെബ് ഡെസ്‌ക്‌Updated: Sunday Jan 17, 2021

മുംബൈ > ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ചെന്ന്‌ ആരോപിച്ച്‌ ആമസോൺ പ്രൈമിലെ ‘താണ്ഡവ്’ വെബ്‌ സീരീസ്‌ നിരോധിക്കണമെന്ന ആവശ്യവുമായി‌ ബിജെപി. മതവികാരം വ്രണപ്പെടുത്തുന്നതാണ് ചിത്രമെന്ന് കാട്ടി ബിജെപി എംഎൽഎ രാം കാഡം ഘാട്‌കോപ്പർ പൊലീസിന്‌ പരാതി നൽകി.

സൈഫ്‌ അലിഖാൻ, ഡിമ്പിൾ കപാഡിയ തുടങ്ങിയവർ അഭിനയിച്ച സീരീസ്‌ നിരോധിക്കണമെന്ന്‌ സാമൂഹ്യമാധ്യമങ്ങളില്‍ ബിജെപി പ്രചാരണം തുടങ്ങി‌. നടൻ സെയ്ഫ് അലി ഖാൻ, സംവിധായകൻ അലി അബ്ബാസ് സഫർ എന്നിവർക്കെതിരെ ചണ്ഡീഗഡ് പൊലീസിനും പരാതി നൽകി. ഡൽഹി കലാപത്തിന്‌ വഴിമരുന്നിട്ട പ്രകോപന പ്രസംഗത്തിന്റെ പേരിൽ ആരോപണവിധേയനായ ബിജെപി നേതാവ്‌ കപിൽമിശ്രയും സീരീസ്‌ നിരോധിക്കണം എന്നാവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top