27 April Saturday

ചോളരുടെ പോരാട്ടം തുടരുന്നു; പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗമെത്തുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Dec 31, 2022

ചെന്നൈ> മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു.ചിത്രത്തിന്റെ നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.2023 ഏപ്രില്‍ 28ന് ചിത്രം റിലീസ് ചെയ്യും.
 
അഞ്ചു ഭാഷകളിലായി സെപ്തംബര്‍ 30-നായിരുന്നു പി എസ് 1 തീയ്യേറ്ററിലെത്തിയത്. വലിയ താരനിരയോട് കൂടി എത്തിയ ചിത്രം ഏറ്റവും വേഗത്തില്‍ 100 കോടി നേടിയെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു.ആദ്യഭാഗം എത്തി 6-9 മാസത്തിനകം രണ്ടാംഭാഗം പുറത്തുവരുമെന്ന് മണിരത്നം നേരത്തേ അറിയിച്ചിരുന്നു.തുടര്‍ന്നാണിപ്പോള്‍ റിലീസിംഗ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. എ ആര്‍. റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം.

വിക്രം, ഐശ്വര്യ റായ്, തൃഷ, കാര്‍ത്തി, ജയം രവി, പ്രകാശ് രാജ്, ജയറാം, ശരത്കുമാര്‍, പ്രഭു, ഐശ്വര്യലക്ഷ്മി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top