26 April Friday

അനൂപ് മേനോൻ- സുരഭി ലക്ഷ്മി ചിത്രം "പത്മ " ടീസർ റിലീസ്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 27, 2021

പ്രശസ്ത നടന്‍ അനൂപ് മേനോന്‍  ആദ്യമായി നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്ന  "പത്മ " എന്ന ചിത്രത്തിന്റെ പുതിയ  ടീസർ റിലീസായി. ഒരു വലിയ നഗരത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥ പറയുന്ന " പത്മ " യിലെ നായകനെ അനൂപ് മേനോൻ അവതരിപ്പിക്കുമ്പോൾ, ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മിയാണ് പത്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.അനൂപ് മേനോൻ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം,പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫർ മഹാദേവന്‍തമ്പി നിര്‍വ്വഹിക്കുന്നു.

അനൂപ് മേനോന്‍ സ്‌റ്റോറീസിന്റെ ബാനറില്‍  നിര്‍മ്മിക്കുന്ന  ഈ ചിത്രത്തില്‍ ശങ്കര്‍ രാമകൃഷ്ണന്‍,അൻവർ ഷെരീഫ്,അംബി, മെറീന മൈക്കിള്‍, ചക്കപ്പഴം ഫെയിം ശ്രുതി രജനികാന്ത്, എന്നിവരും അഭിനയിക്കുന്നു.കൂടാതെ ഇരുപതോളം  പുതുമുഖങ്ങളുമുണ്ട്. അനൂപ് മേനോൻ, ഡോക്ടർ സുകേഷ് എന്നിവരുടെ വരികൾക്ക് നിനോയ് വർഗ്ഗീസ് സംഗീതം പകരുന്നു.

പ്രൊഡക്ഷന്‍ ഡിസൈനര്‍-ബാദുഷ,  കല-ദുന്‍ദു രഞ്ജീവ്, എഡിറ്റര്‍-സിയാന്‍ ശ്രീകാന്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അനില്‍ ജി,ഡിസൈൻ-ആന്റണി സ്റ്റീഫൻ,വാർത്ത പ്രചരണം-എ എസ് ദിനേശ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top