27 April Saturday

സന്തോഷ് കീഴാറ്റൂരും വിജിലേഷും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'സ്റ്റേറ്റ്ബസ്'

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022



കൊച്ചി : മലയാളികളുടെ പ്രിയതാരങ്ങളായ സന്തോഷ് കീഴാറ്റൂരിനെയും വിജിലേഷിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി യുവസംവിധായകന്‍ ചന്ദ്രന്‍ നരീക്കോട് ഒരുക്കുന്ന  'സ്റ്റേറ്റ്ബസ്' റിലീസിനൊരുങ്ങി.  . സ്റ്റുഡിയോ സി സിനമാസിന്‍റെ ബാനറില്‍ ഐബി രവീന്ദ്രനും പത്മകുമാറുമാണ്  നിര്‍മ്മിക്കുന്നത്. ഒട്ടേറെ രാജ്യാന്തര പുരസ്ക്കാരങ്ങള്‍ വാരിക്കൂട്ടിയ 'പാതി'എന്ന ചിത്രത്തിന് ശേഷം ചന്ദ്രന്‍ നരീക്കോട് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സ്റ്റേറ്റ് ബസ്.   

ഒരു കെ എസ് ആര്‍ ടി സി ബസിനകത്ത് നടക്കുന്ന സംഭവത്തിലൂടെ കുടുംബപശ്ചാത്തലത്തിൽ ഒരുക്കുന്ന ട്രാവല്‍മൂവിയാണ് സ്റ്റേറ്റ് ബസ്. ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുന്നത് വിദ്യാധരന്‍മാഷാണ്. ഏറെ നാളുകള്‍ക്ക് ശേഷം മോഹന്‍ സിത്താര  പശ്ചാത്തല സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിൽ  വിജിലേഷ്, സന്തോഷ് കീഴാറ്റൂര്‍, സിബി തോമസ്, ശിവദാസന്‍, സദാനന്ദന്‍, കബനി തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.  കഥ,തിരക്കഥ-പ്രമോദ് കൂവേരി, ഛായാഗ്രഹണം- പ്രസൂണ്‍ പ്രഭാകര്‍,  ചിത്രസംയോജനം-ഡീജോ പി വര്‍ഗ്ഗീസ്, ചമയം-പീയൂഷ് പുരഷു, കലാസംവിധാനം- മധു വെള്ളാവ്, പ്രൊജക്റ്റ് ഡിസൈനര്‍- ധീരജ് ബാല, വസ്ത്രാലങ്കാരം- വിജേഷ് വിശ്വം, ടൈറ്റില്‍ ഡിസൈന്‍- ശ്രീനി പുറയ്ക്കാട്ട, വി എഫ് എക്സ്-ജയേഷ് കെ പരമേശ്വരന്‍, കളറിസ്റ്റ്- എം മഹാദേവന്‍, പി ആര്‍ ഒ- പി ആര്‍ സുമേരന്‍, സബ്ടൈറ്റില്‍സ്- ആര്‍ നന്ദലാല്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- വിനോദ്കുമാര്‍ വി വി, ഗാനരചന- എം ഉണ്ണികൃഷ്ണന്‍, പ്രശാന്ത് പ്രസന്നന്‍, സുരേഷ് രാമന്തളി, ഗായകര്‍-വിജയ് യേശുദാസ്, വിദ്യാധരന്‍ മാസ്റ്റര്‍, ജിന്‍ഷ ഹരിദാസ്.സ്റ്റിൽസ് - വിനോദ് പ്ലാത്തോട്ടം തുടങ്ങിയവരാണ് സ്റ്റേറ്റ് ബസിന്‍റെ അണിയറപ്രവര്‍ത്തകര്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top