27 April Saturday

തമിഴകത്ത് ശ്രദ്ധേയമായി 'അയങ്കരൻ '

വെബ് ഡെസ്‌ക്‌Updated: Friday May 13, 2022


ചെന്നൈ :  സമകാലീന രാഷ്ട്രീയ സംഭവങ്ങൾ കോർത്തിണക്കിയ സയൻസ് പശ്ചാത്തലത്തിൽ ജി.വി. പ്രകാശ് കുമാർ നായകനാ ആക്ഷൻ ത്രില്ലർ  അയങ്കരൻ മെയ് 12- ന്  പ്രദർശനത്തിനെത്തി.

' ഈട്ടി '  എന്ന ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ രവി അരസു  രചയിതാവും സംവിധാനവും നിർവ്വഹിച്ച ചിത്രം മാധ്യമങ്ങൾക്കും സെലിബ്രിറ്റികൾക്കും വേണ്ടി ചെന്നൈയിൽ  നടത്തിയ പ്രീമിയർ ഷോയിൽ തന്നെ  മികച്ച അഭിപ്രായമാണ് നേടിയത്. തീയറ്ററിൽ എത്തും മുമ്പേ തന്നെ നിരൂപകരുടെയും ധനുഷ് ഉൾപ്പെടെയുളള സെലിബ്രിറ്റികളുടേയും പ്രശംസ നേടിയ അയങ്കരൻ തൻ്റെ അഭിനയ ജീവിതത്തിൽ വലിയൊരു നാഴികക്കല്ലായി തീരും എന്ന ആത്മവിശ്വാസമാണ് ജി.വി.പ്രകാശിന്. മലയാളിയായ മഹിമാ നമ്പ്യാരാണ് നായിക. ഹരീഷ് പേരടി, രവീണാ രവി, സിദ്ധാർഥ് ശങ്കർ, യോഗി ബാബു, കാളി വെങ്കട്ട്, ആടുകളം നരേൻ, മയിൽസാമി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേതാക്കൾ.

കോമൺ മാൻ ഫിലിം നിർമ്മിച്ച അയങ്കരൻ സിൽവർ സ്ക്രീൻ മുരളി കേരളത്തിൽ റിലീസ് ചെയ്യും. പി ആർ ഒ:
സി.കെ.അജയ് കുമാർ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top