26 April Friday

കാർത്തിയുടെ ഇരുപത്തി അഞ്ചാമത്തെ സിനിമ ജപ്പാൻ ചെന്നൈയിൽ തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 9, 2022


ചെന്നൈ :ഹാട്രിക് വിജയം നേടിയ  ' വിരുമൻ ', ' പൊന്നിയിൻ സെൽവൻ ' , ' സർദാർ ' തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം കാർത്തിയുടെ  ഇരുപത്തി അഞ്ചാമത്തെ സിനിമയായ ജപ്പാന് ഇന്ന് ചെന്നൈയിൽ തുടക്കം കുറിച്ചു. രാജു മുരുകൻ രചനയും സംവിധാനവും നിർവഹിക്കുന്ന  സിനിമയിൽ കാർത്തിയുടെ നായികയാവുന്നത് മലയാളിയായ അനു ഇമ്മാനുവലാണ്.

' ശകുനി ', ' കാഷ്മോര ', ' ധീരൻ അധികാരം ഒന്ന് ', ' കൈതി ', ' സുൽത്താൻ ' എന്നീ അഞ്ച് കാർത്തി ഹിറ്റുകളുടെ തുടർച്ചയായി ഡ്രീം വാരിയർ പിക്ചർസ് നിർമ്മിക്കുന്ന,  ആറാമത്തെ കാർത്തി ചിത്രമാണ് ' ജപ്പാൻ '.  തെലുങ്കിൽ ഹാസ്യ നടനായി രംഗ പ്രവേശം ചെയ്ത് നായകനായും വില്ലനായും പ്രശസ്തനായ ' പുഷ്പ ' യിൽ ' മംഗളം സീനു ' എന്ന വില്ലൻ വേഷം ചെയ്ത് കയ്യടി നേടിയ നടൻ  സുനിൽ   തമിഴിൽ ചുവടു വെക്കുകയാണ്.  


 

' ഗോലി സോഡ ', ' കടുക് ' എന്നീ സിനിമകൾ സംവിധാനം ചെയ്ത ഛായഗ്രാഹകൻ വിജയ് മിൽടനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജീ. വി. പ്രകാശ് കുമാർ സംഗീത സംവിധായകനാകുന്നു. സംവിധായകൻ രാജു മുരുകൻ - കാർത്തി - ഡ്രീം വാരിയർ പിക്ചേഴ്സ് കൂട്ടു കെട്ടിൽ  വരുന്ന  ' ജപ്പാൻ '  ആരാധകരിലും സിനിമാ വൃത്തങ്ങളിലും ഏറെ  പ്രതീക്ഷ നൽകുന്നു.  നവംബർ 12 മുതൽ തൂത്തുക്കുടി, കേരളം എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കും. പി ആർ ഒ: സി. കെ. അജയ് കുമാർ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top