26 April Friday

വിജയ് വിശ്വയുടെ തമിഴ് ക്രൈംത്രില്ലർ 'ഹാനോക്കിന്റെ പുസ്തകം' തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Saturday Oct 9, 2021



ചെന്നൈ: 'ഹാൻഡ് ഓഫ് ഗോഡ്' പ്രൊഡക്ഷൻസിനുവേണ്ടി റോബിൻ സാമുവൽ നിർമ്മിച്ച് വെയിലൻ സംവിധാനം ചെയ്യുന്ന  പുതിയ ചിത്രം 'ഹാനോക്കിന്റെ പുസ്തക 'ത്തിന്റെ പൂജ ചെന്നൈയിൽ നടന്നു.  ക്രൈം ത്രില്ലർ ചിത്രത്തിൽ പ്രധാന കഥാമാത്രമാവുന്നത്  വിജയ് വിശ്വയാണ്. 



 

ഇന്ന് നാം അനുഭവിക്കുന്ന കോവിഡിന് സമാനമായ ഒരു പകർച്ചവ്യാധി 100 വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ഉണ്ടായിരുന്നെന്നും, 'ഇൻഫ്ലുവൻസ വൈറസ്' എന്ന പേരില്ലുള്ള ഈ രോഗം ഒട്ടനവധി മനുഷ്യരുടെ ജീവനാണ് കവർന്നതെന്നും, അന്ന് ഈ രോഗം മൂലം സമൂഹത്തിലുണ്ടായ മോശം സാഹചര്യവും മനുഷ്യരുടെ അസ്വസ്ഥമായ ജീവിതവുമെല്ലാം സംവിധായകനായ വെയിലൻ ഹാനോക്കിന്റെ പുസ്തകത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത്.

ചിത്രത്തിലെ മനോഹരമായ ഗാനങൾ ചിറ്റപ്പെടുത്തിയിരിക്കുന്നത് പ്രവീൺ എസ്.എ ആണ്. നിരൺ ചന്ദർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ചെന്നൈ, തിരുത്താണി, വെല്ലൂർ, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഉടൻ തുടങ്ങുന്നതായിരിക്കും.
വാർത്ത പ്രചരണം: പി.ശിവപ്രസാദ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top