27 April Saturday

"ലാ ടൊമാറ്റിനാ' ഫസ്‌റ്റ്‌ ലുക്ക്‌ പോസ്‌റ്റർ പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 7, 2021

കൊച്ചി> സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന "ലാ ടൊമാറ്റിനാ' യുടെ  ഫസ്റ്റ് ലുക്ക് പോസ്‌റ്റർ നടൻ ടൊവിനോ തോമസ്‌ പുറത്തിറക്കി.  ജോയ് മാത്യുവും വികെപിയും കോട്ടയം നസീറും ആണ്‌ പ്രധാനതാരങ്ങൾ. പുതുമുഖം  രമേഷ് രാജശേഖരനും  ചിത്രത്തിലുണ്ട്‌. അടുത്ത മാസം പകുതിയോടെ ചിത്രീകരണം ആരംഭിക്കും.

നാല് പുരുഷകഥാപാത്രങ്ങള്‍ക്കൊപ്പം ഒരു സ്ത്രീകഥാപാത്രവും തുല്യപ്രാധാന്യത്തോടെ ചിത്രത്തിലുണ്ട്. മാധ്യമപ്രവര്‍ത്തകനും കഥാകൃത്തുമായ ടി അരുണ്‍കുമാറിന്റെതാണ്‌   കഥയും തിരക്കഥയും സംഭാഷണവും. പുതിയ കാലത്ത് എല്ലാവരേയും ഏതുനിമിഷവും തേടിയെത്താവുന്ന ഭീതിജനകമായൊരു സാഹചര്യത്തെയാണ് ലാ -ടൊമാറ്റിനാ ആവിഷ്‌ക്കരിക്കുന്നതെന്ന് സംവിധായകന്‍ സജീവന്‍ അന്തിക്കാട് പറഞ്ഞു.

ഒരു റിയാലിറ്റിയെ പരീക്ഷണസ്വഭാവത്തോടെ അവതരിപ്പിക്കാനുള്ള ശ്രമമാണ് ലാ- ടൊമാറ്റിനാ- രചയിതാവ് ടി അരുണ്‍കുമാര്‍ പറഞ്ഞു. പ്രശസ്ത സംവിധായകന്‍ സജിന്‍ബാബു ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍.  ഫ്രീതോട്ട് സിനിമയുടെ ബാനറില്‍ സിന്ധു എം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മഞ്ചുലാല്‍ ആണ് ഛായാഗ്രാഹകന്‍. എഡിറ്റര്‍ : വേണുഗോപാല്‍. ശ്രീവത്സന്‍ അന്തിക്കാട് കലാസംവിധാനം നിര്‍വഹിക്കുന്നു. സതീഷ് ആണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. സ്റ്റില്‍സ് : നരേന്ദ്രന്‍ കൂടാല്‍, ഡിസൈന്‍സ് : ദിലീപ് ദാസ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top